Image

സച്ചിന്‍ പൈലറ്റിനെ പുറത്താക്കി 

Published on 14 July, 2020
സച്ചിന്‍ പൈലറ്റിനെ പുറത്താക്കി 
ജയ് പൂര്‍ ജൂലൈ 14:രാജസ്ഥാനില്‍ കോണ്‍ഗ്രസ്‌ മത്രിസഭക്കെതിരെ ഗൂഡനീക്കങ്ങള്‍ നടത്തി വന്ന സചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി പദത്തില്‍ നിന്നും പി സി സി അധ്യക്ഷ പദവിയില്‍ നിന്നും പുറത്താക്കി .അദ്ദേഹത്തെ പിന്തുണച്ച രണ്ടു മന്ത്രിമാരെയും പുറത്താകിയിട്ടുണ്ട്.
 രാജസ്ഥാന്‍ മുഖ്യമന്ത്രി പദവിക്ക് വേണ്ടിയുള്ള അധികാരവടംവലിയില്‍ ആണ് അദ്ദേഹത്തിനു സ്ഥാനനഷ്ടം വന്നത് .ബി ജെ പിയുമായി ചേര്‍ന്ന് അദ്ദേഹത്തിന്‍റെ ഗ്രൂപ്പ്‌ മന്ത്രിസഭയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നു .തല്‍ക്കാലം അംഗബലം മുഖ്യമന്ത്രി  ഗെഹ്ലോട്ടിനു അനുകൂലമാണ് .പക്ഷെ കുടുതല്‍ എം എല്‍ ഇ മാരെ സച്ചിന്‍ പാട്ടിലാക്കിയാല്‍ അവിടെയും ബി ജെ പി ഭരണത്തിനു വഴി തെളിയും .സച്ചിനെ ബി ജെ പി മുന്നണിയിലേക്ക് ക്ഷണിച്ചിട്ടുണ്ട് .ബി ജെ പിയില്‍ ചേരുമോ അതോ പുതിയ പാര്‍ട്ടി രൂപികരിക്കുമോ സച്ചിന്‍ എന്നാണ് ഇനി അറിയേണ്ടത് 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക