Image

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ സമരം; ഇടപെട്ട് കേരള ഹൈക്കോടതി

Published on 14 July, 2020
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ സമരം; ഇടപെട്ട് കേരള ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുമ്ബോഴും മാര്‍ഗ നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി നടക്കുന്ന പ്രതിഷേധ സമരങ്ങളില്‍ ഇടപെട്ട് കേരള ഹൈക്കോടതി. 


ജൂലൈ 2 പ്രകാരം പുറത്തിറക്കിയ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ എത്ര സമരങ്ങള്‍ക്ക് അനുമതി നല്‍കിയെന്ന് അറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.


 കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച സമരം നടത്തിയതിന് സംസ്ഥാനത്ത് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നാളെ തന്നെ ഇതിന്റെ വിവരങ്ങള്‍ നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.


കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സമരങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കം ആഹ്വാനം ചെയ്യുന്ന സമരങ്ങള്‍ കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്നാണ് ഹരജിക്കാര്‍ ചൂണ്ടികാട്ടുന്നത്. 


മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ സമരം ചെയ്യുന്ന പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

തൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും പലയിടത്തും കണ്ടെയ്ന്‍മെന്റ് സോണാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക