Image

പ്രതികള്‍ക്കെതിരെ കൊഫെപോസയും; റമീസില്‍ നിന്ന് സ്വര്‍ണം കൈപ്പറ്റിയ മൂന്നു പേര്‍ കസ്റ്റഡിയില്‍

Published on 14 July, 2020
പ്രതികള്‍ക്കെതിരെ കൊഫെപോസയും; റമീസില്‍ നിന്ന് സ്വര്‍ണം കൈപ്പറ്റിയ മൂന്നു പേര്‍ കസ്റ്റഡിയില്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കവുമായി അന്വേഷണ ഏജന്‍സികള്‍. പ്രതികള്‍ക്കെതിരെ കൊഫെപോസ, കള്ളക്കടത്ത് നിരോധന നിയമം അടക്കം കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തും. കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് സെപ്തംബര്‍ മുതല്‍ നയതന്ത്ര ബന്ധം ദുരുപയോഗിച്ച് സ്വര്‍ണക്കടത്ത് നടത്തി വരികയാണെന്ന് എന്‍.ഐ.എ കോടതിയില്‍ വ്യക്തമാക്കി. ഇതുവരെ 150 കിലോ സ്വര്‍ണം നയതന്ത്ര പാഴ്‌സലായി കടത്തി. 

പ്രതി സന്ദീപ് നായരുടെ സ്ഥാപനത്തില്‍ നിന്നും പിടിച്ചെടുത്ത ബാഗുകള്‍ ഇന്ന് തുറന്നു പരിശോധിക്കും. കോടതിയുടെ സാന്നിധ്യത്തില്‍ ഉച്ചയ്ക്കാണ് ബാഗുകള്‍ കസ്റ്റംസ് പരിശോധിക്കുക. ഇന്നലെ കൊച്ചിയില്‍ എത്തിച്ച ബാഗുകളില്‍ സുപ്രധാന തെളിവുകളുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. കോടതിയുടെ സാന്നിധ്യത്തില്‍ തുറക്കുമെന്നും കസ്റ്റംസ് അറിയിച്ചിരുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക