Image

തിരുവിതാംകൂറിന്റെ കഥയുമായി ആര്‍ എസ് വിമല്‍ ചിത്രം 'ധര്‍മ്മരാജ്യ'

Published on 14 July, 2020
തിരുവിതാംകൂറിന്റെ കഥയുമായി ആര്‍ എസ് വിമല്‍ ചിത്രം 'ധര്‍മ്മരാജ്യ'
എന്ന് നിന്റെ മൊയ്തീന്‍ എന്ന ആദ്യ ചിത്രത്തിലൂടെ സംവിധായകനെന്ന നിലയില്‍ ശ്രദ്ധേയനായ ആര്‍ എസ് വിമല്‍ ഒരുക്കുന്ന അടുത്ത ചിത്രം 'ധര്‍മ്മരാജ്യ' പ്രഖ്യാപിച്ചു.വിമല്‍ തന്നെയാണ് ഫേസ് ബുക്ക് പേജിലൂടെ ഈ വിവരം അറിയിച്ചത്.

തിരുവിതാംകൂറിന്റെ ചരിത്ര നായകന്‍ ധര്‍മ്മരാജയുടെ കഥയാണ് ചിത്രം പറയുന്നത്.'തിരുവിതാംകൂര്‍ രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ ചരിത്രത്തില്‍ നിന്നും ഒരു നായക കഥാപാത്രം പുനര്‍ സൃഷ്ടിക്കപ്പെടുന്നു.മലയാളത്തിലെ പ്രിയപ്പെട്ട സൂപ്പര്‍ താരം ആ കഥാപാത്രമാകുമെന്നും' വിമല്‍ ഫേസ് ബുക്കിലൂടെ പറഞ്ഞു.

വര്‍ച്ച്‌വല്‍ പ്രൊഡക്ഷന്റെ സഹായത്തോടെ ലണ്ടനില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണിത്.മലയാളം,ഹിന്ദി,തമിഴ്,തെലുഗു ഭാഷകളിലാണ് ചിത്രം നിര്‍മിക്കുകന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക