Image

യുപിയില്‍ വീട്ടുകാരുടെ അ​നു​വാ​ദ​മി​ല്ലാ​തെ വീടുകള്‍ക്ക് കാ​വി നി​റം പൂ​ശി​യെന്ന് പ​രാ​തി​

Published on 14 July, 2020
യുപിയില്‍ വീട്ടുകാരുടെ അ​നു​വാ​ദ​മി​ല്ലാ​തെ വീടുകള്‍ക്ക് കാ​വി നി​റം പൂ​ശി​യെന്ന് പ​രാ​തി​

ലക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജി​ല്‍ വീട്ടുകാരുടെ അ​നു​വാ​ദ​മി​ല്ലാ​തെ വീ​ടു​ക​ള്‍​ക്ക് കാ​വി നി​റം പൂ​ശി​യെന്ന പ​രാ​തി​യു​മാ​യി വ്യാ​പാ​രി. 


ഒ​രു സം​ഘം ആ​ളു​ക​ളാ​ണ് വീ​ടു​ക​ളി​ല്‍ കാ​വി നി​റം പൂ​ശി​യ​ത്. ഇ​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ചതിന് അ​വ​ര്‍ ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം പ​രാ​തി​യി​ല്‍ പറയുന്നു. ഈ ​പ്ര​ദേ​ശ​ത്താ​ണ് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മ​ന്ത്രി​യാ​യ ന​ന്ദ​ഗോ​പാ​ല്‍ ന​ന്ദി താ​മ​സി​ക്കു​ന്ന​ത്.


പ്രദേശത്ത് വി​ക​സ​ന​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ക​യാ​ണെ​ന്നും വി​വാ​ദം അ​നാ​വ​ശ്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ്ര​യാ​ഗ് രാ​ജി​ലെ ബ​ഹ​ദൂ​ര്‍​ഗ​ഞ്ച് പ്ര​ദേ​ശ​ത്ത് നി​ന്നും ഇന്നലെ വ്യാ​പാ​രി​യാ​യ ര​വി ഗു​പ്ത സംഭവത്തിന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യി​രു​ന്നു.


 ഒ​രു സം​ഘ​മാ​ളു​ക​ള്‍ വീ​ടി​ന്‍റെ പു​റം ഭാ​ഗ​ത്ത് കാ​വി നി​റം പൂ​ശു​ന്ന​താ​ണ് ദൃശ്യങ്ങളിലുള്ളത്. സം​ഭ​വ​ത്തി​ല്‍ മ​ന്ത്രി​യു​ടെ ബ​ന്ധു​വാ​ണ് മു​ഖ്യ​പ്ര​തി. സംഭവത്തില്‍ പ്ര​യാ​ഗ് രാ​ജ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക