Image

നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

Published on 14 July, 2020
നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

കോട്ടയം: പ്രശസ്ത സിനിമാ-നാടക നടനും സംവിധായകനും അധ്യാപകനുമായ പി ബാലചന്ദ്രന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍.


മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ഏതാനും ദിവസം മുമ്ബാണ് അദ്ദേഹത്തെ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്കു മാറ്റി.


നാടക-സിനിമാ സംവിധായകന്‍, തിരക്കഥകൃത്ത്, നാടക രചയിതാവ്, അഭിനേതാവ്, നിരൂപകന്‍ തുടങ്ങിയ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രന്‍ കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്. 2012 ല്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുളള സംസ്ഥാന പുരസ്‌കാരം നേടിയ' ഇവന്‍ മേഘരൂപന്‍' പി ബാലചന്ദ്രന്‍ എഴുതി സംവിധാനം ചെയ്തു.


 ഉള്ളടക്കം, പവിത്രം, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. നാല്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.

തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും എം.ജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലും അധ്യാപകനായിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള് ലഭിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക