പാരമരീബോ: തെക്കന്‍ അമേരിക്കന്‍ രാജ്യമായ സുരിനാമില്‍ ഇന്ത്യന്‍ വംശജന് പ്രസിഡന്റാകും. മുന്‍ െപാലീസ് തലവനായിരുന്ന ചാന് സന്തോകിയാണ് പ്രസിഡന്റ് സ്ഥാനത്തെത്തുക.
കഴിഞ്ഞ മേയില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ പ്രോഗ്രസീവ് റീഫോം പാര്‍ട്ടി നേതാവായ ഇദ്ദേഹം വിജയിക്കുകയായിരുന്നു. 61 കാരനായ സന്തോകി ജൂലൈ 16ന് പ്രസിഡന്റായി സ്ഥാനമേല്‍ക്കും. മുന്‍ പ്രസിഡന്റായിരുന്ന ദെസി ബൂട്ടേഴ്സ് കൊലക്കുറ്റത്തിനും മയക്കുമരുന്നുകേസിനും ശിക്ഷിക്കെപ്പട്ടിരുന്നു.
20 വര്‍ഷത്തെ തടവുശിക്ഷയാണ് ഇദ്ദേഹത്തിന് ലഭിച്ചത്. തുടര്‍ന്ന് പ്രതിപക്ഷ നേതാവു കൂടിയായിരുന്ന സന്തോകിയെതെരഞ്ഞെടുക്കുകയായിരുന്നു.
കള്ളക്കടത്തും അഴിമതിയും ഒപ്പം കോവിഡും നാശം വിതക്കുന്ന രാജ്യത്തെ ഭരണം പുതിയ പ്രസിഡൻറിന് വെല്ലുവിളിയാകും.