Image

ശ്രീപത്മനാഭസ്വാമി ക്ഷേത്രവിധി: വിയോജിപ്പ് ആവര്‍ത്തിച്ച് വിഎസ്

Published on 14 July, 2020
ശ്രീപത്മനാഭസ്വാമി ക്ഷേത്രവിധി: വിയോജിപ്പ് ആവര്‍ത്തിച്ച് വിഎസ്
തിരുവനന്തപുരം: ഹൈക്കോടതി വിധിയില്‍നിന്നു വ്യത്യസ്തമായി തിരുവിതാംകൂര്‍ രാജകുടുംബത്തിനു ചില അധികാരങ്ങള്‍ നല്‍കുന്നതാണു പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെന്നു മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടാണു കോടതിയില്‍ അവതരിപ്പിക്കപ്പെട്ടത് എന്നതു കേസിന്റെ അന്തിമവിധിയില്‍ പ്രകടമായിട്ടുണ്ടാകാമെന്നു തന്റെ പഴയ വിയോജിപ്പുകള്‍ ആവര്‍ത്തിക്കുന്ന സ്വരത്തില്‍ വിഎസ് പറഞ്ഞു.  

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ  നിലവറകള്‍ തുറക്കുന്നതിനു മുന്‍പു തന്നെ ക്ഷേത്രാധികാരികള്‍ ക്ഷേത്രമുതല്‍ സ്വന്തമാക്കുന്നുവെന്നു പരസ്യമായി ആരോപിച്ചയാളാണു താനെന്നു വിഎസ് ഓര്‍മിപ്പിച്ചു.ചില പരാമര്‍ശങ്ങള്‍ വിവാദത്തിന്റെ  തലത്തില്‍ എത്തുകയുമുണ്ടായി. ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായ വിധിയുടെ അടിസ്ഥാനത്തില്‍  മൂന്നു മാസത്തിനകം ഒരു സമിതി രൂപീകരിക്കേണ്ടിയിരുന്നുവെങ്കിലും പിന്നീടു വന്ന യുഡഎഫ് സര്‍ക്കാര്‍ ഉപേക്ഷ വരുത്തി. രാജകുടുംബം സുപ്രീംകോടതിയെ സമീപിക്കുകയും ഏതാണ്ട് അനുകൂലമായ വിധി സമ്പാദിക്കുകയുമാണ് ഉണ്ടായത്. ഇത്തരം കേസുകളില്‍ ജനകീയ സര്‍ക്കാരുകള്‍ക്ക് എത്രമാത്രം ശ്രദ്ധ ചെലുത്താന്‍ കഴിയുന്നു എന്നതും പ്രധാനമാണെന്നു വിഎസ് അഭിപ്രായപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക