Image

സച്ചിന്‍ പൈലറ്റിന്റെ വിശ്വസ്തനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് പുറത്താക്കി

Published on 14 July, 2020
സച്ചിന്‍ പൈലറ്റിന്റെ വിശ്വസ്തനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് പുറത്താക്കി

ജയ്പൂര്‍: രാജസ്ഥാനില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയതിന് പിന്നാലെ കടുത്ത നടപടിയുമായി കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മുകേഷ് ഭാസ്‌കറിനെ കോണ്‍ഗ്രസ് നീക്കി.


എം.എല്‍.എ. കൂടിയായ മുകേഷ് ഭാസ്‌കര്‍ സച്ചിന്‍ പൈലറ്റിന്റെ അനുഭാവിയാണ്. ഗെഹലോത്തിനെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. പകരം മറ്റൊരു എം.എല്‍.എ. ഗണേഷ് ഘോഗ്രയെ ആണ് യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തിട്ടുള്ളത്.


നേരത്തെ ഉപമുഖ്യമന്ത്രി, രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്നീ പദവികളില്‍നിന്നും സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയിരുന്നു. പൈലറ്റിനൊപ്പം സര്‍ക്കാരില്‍നിന്നും വിട്ടുനിന്ന മന്ത്രിമാരെയും ഗെലോട്ട് അയോഗ്യരാക്കിയിട്ടുണ്ട്.


മു​ഖ്യ​മ​ന്ത്രി അ​ശോ​ക്​ ഗെ​ഹ്​​ലോ​ട്ടും ഉ​പ​മു​ഖ്യ​മ​ന്ത്രി സ​ചി​ന്‍ പൈ​ല​റ്റും ത​മ്മി​ലു​ള്ള പോ​രി​നെ തു​ട​ര്‍​ന്ന്​ രാ​ജ​​സ്​​ഥാ​നി​ല്‍ രാ​ഷ്​​ട്രീ​യ പ്ര​തി​സ​ന്ധി രൂക്ഷമായിരുന്നു. ഇതിനിടെ രാ​ഹു​ല്‍ ഗാ​ന്ധി​യും എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യും നി​ര​വ​ധി ത​വ​ണ സ​ചി​ന്‍ പൈ​ല​റ്റു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ചെങ്കിലും അദ്ദേഹം വ​ഴ​ങ്ങി​യി​രുന്നില്ല. തുടര്‍ന്നാണ്​ ഉപമുഖ്യമന്ത്രി സ്​ഥാനത്തുനിന്നും പി.സി.സി അധ്യക്ഷ സ്​ഥാനത്തുനിന്നും പൈലറ്റിനെ നീക്കിയത്​.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക