Image

ശിവശങ്കറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

Published on 14 July, 2020
ശിവശങ്കറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എം ശിവശങ്കറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യത്തക്ക വിധമുള്ള തെളിവുകള്‍ ഇപ്പോള്‍ ഇല്ല. 


അഡീഷണല്‍ ചീഫ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും അടങ്ങുന്ന സമിതി ഇക്കാര്യം അന്വേഷിക്കും. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പൂഴ്ത്തിയെന്നത് വാസ്തവ വിരുദ്ധമാണ്. 


റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും ഇവയെല്ലാം മെനഞ്ഞെടുത്ത കഥകള്‍ മാത്രമാണെന്നും മുഖ്യമന്ത്രി.

കൂടാതെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മന്ത്രി കെ ടി ജലീലിനെ ഫോണില്‍ വിളിച്ചതിലും മുഖ്യമന്ത്രി പ്രതികരിച്ചു. ജലീല്‍ മണിക്കൂറുകളോളം സ്വപ്നയുമായി സംസാരിച്ചിട്ടില്ല. 


കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യമാണ് സംസാരിച്ചതെന്ന് മന്ത്രി തന്നെ പറഞ്ഞല്ലോ. പിന്നെയും എന്തിനാണ് സംശയമെന്ന് മുഖ്യമന്ത്രി ചോദിച്ചു. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യേണ്ട നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക