Image

സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ കൂടുതല്‍ സമയം ചോദിച്ചെന്ന വാര്‍ത്ത നിഷേധിച്ച് പ്രിയങ്കാ ഗാന്ധി

Published on 14 July, 2020
സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ കൂടുതല്‍ സമയം ചോദിച്ചെന്ന വാര്‍ത്ത നിഷേധിച്ച് പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയുന്നതിന് കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് പ്രിയങ്കാ ഗാന്ധി. ഓഗസ്റ്റ് ഒന്നിന് താന്‍ ബംഗ്ലാവ് ഒഴിയുമെന്നും കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടതായുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും പ്രിയങ്ക വ്യക്തമാക്കി.

35 ലോധി എസ്റ്റേറ്റിലെ ബംഗ്ലാവ് ജൂലൈ ഒന്നിന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു. 1997ലാണ് പ്രിയങ്കാ ഗാന്ധിയ്ക്ക് സര്‍ക്കാര്‍ ബംഗ്ലാവ് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം സോണിയാ ഗാന്ധിക്കും കുടുംബത്തിനും നല്‍കിവന്നിരുന്ന എസ്പിജി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പില്‍വലിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക