Image

2020-2021 അധ്യയന വര്‍ഷം ഫോര്‍ട്ട് ബെന്‍ഡ് സ്‌കൂളുകളില്‍ പഠനം ഓണ്‍ലൈനില്‍

അജു വാരിക്കാട് Published on 14 July, 2020
2020-2021 അധ്യയന വര്‍ഷം ഫോര്‍ട്ട് ബെന്‍ഡ് സ്‌കൂളുകളില്‍ പഠനം ഓണ്‍ലൈനില്‍

ഹൂസ്റ്റണ്‍: ഫോര്‍ട്ട് ബെന്‍ഡ് ഐഎസ്ഡിയിലെ എല്ലാ സ്‌കൂളുകളും 2020-2021 അധ്യയന വര്‍ഷം വെര്‍ച്വല്‍ പഠനത്തോടെ ആരംഭിക്കുമെന്ന് അധികൃതര്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു.

സൗത്ത് ഈസ്റ്റ്ടെക്‌സാസില്‍ കോവിഡ്19 കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതിനേത്തുടര്‍ന്നാണിത്.

വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഓണ്‍ലൈന്‍ പഠന, സുരക്ഷാ നടപടിക്രമങ്ങളുമായി പൊരുത്തപ്പെടാന്‍ അവസരമൊരുക്കുമെന്ന് ഐ എസ് ഡിഅറിയിച്ചു. വെര്‍ച്വല്‍ പഠന കാലയളവില്‍ അത്‌ലറ്റിക്‌സും ഫൈന്‍ ആര്‍ട്ടും ഉള്‍പ്പെടെയുള്ള വ്യക്തിഗത പാഠ്യേതര പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടാവില്ല.

'ആവശ്യമുള്ളിടത്ത് ഉപകരണങ്ങള്‍ നല്‍കും, കൂടാതെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി അവരുടെ വീട്ടില്‍ പ്രത്യേക ക്രമീകരണങ്ങള്‍നടത്തും,' സൂപ്രണ്ട് ഡോ. ചാള്‍സ് ഡുപ്രെ പറഞ്ഞു. 'സ്‌കൂളിന്റെ ആദ്യ ദിവസം മുതല്‍ തന്നെ കുട്ടികളെപഠിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹംപറഞ്ഞു.

കോവിഡ് -19 നെതിരായ പോരാട്ടത്തിനു സൈനികര്‍ വടക്കന്‍ ഹ്യൂസ്റ്റണിലെ യുണൈറ്റഡ് മെമ്മോറിയല്‍ മെഡിക്കല്‍ സെന്റര്‍ആശുപത്രിയില്‍ പര്യടനം നടത്തി.

ഹ്യുസ്റ്റണില്‍ ആശുപത്രികളിലെ പരമാവധി ശേഷി കവിഞ്ഞ സാഹചര്യത്തില്‍ രോഗികളെ പരിചരിക്കുന്നതിന് സൈന്യത്തിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു. ഹ്യുസ്റ്റണില്‍ മാത്രം രോഗികളുടെ എണ്ണം 30,000 കടന്നു. ഇന്നലെ 1,544 പുതിയ കേസുകളാണ് വന്നത്. മൊത്തം 30,065 രോഗികള്‍.

എട്ട് മരണങ്ങള്‍ കൂടി ആയതോടേഅകെ മരിച്ചവര്‍ 277 ആയി. അതേസമയംഹാരിസ് കൗണ്ടിയില്‍ 2,001 പുതിയ കേസുകള്‍ ആണ് ഇന്നലെറിപ്പോര്‍ട്ട് ചെയ്തത്. വ്യാപനനിരക്കു കഴിഞ്ഞ ആഴ്ചത്തെ 25.2% ത്തില്‍ നിന്ന് 26.8% ലേക്ക് ഉയര്‍ന്നു.

ചില കൗണ്ടികളില്‍ മരണനിരക്കും ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ മോര്‍ച്ചറിയുടെ കുറവ് മൂലം ശീതികരിച്ച ട്രക്കുകള്‍ ആവശ്യപ്പെട്ടു തുടങ്ങി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക