Image

സച്ചിന്‍ കോണ്‍ഗ്രസ് വിടുന്നതില്‍ സങ്കടമുണ്ടെന്ന് ശശി തരൂര്‍

Published on 14 July, 2020
സച്ചിന്‍ കോണ്‍ഗ്രസ് വിടുന്നതില്‍ സങ്കടമുണ്ടെന്ന് ശശി തരൂര്‍


തിരുവനന്തപുരം: സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നതില്‍ തനിക്ക് സങ്കടമുണ്ടെന്ന് ശശി തരൂര്‍. അദ്ദേഹത്തെ തങ്ങളുടെ ഏറ്റവും മികച്ച, തിളക്കമാര്‍ന്ന നേതാവായിരുന്നു. സച്ചിന്‍ പൈലറ്റ് പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെന്നും തരൂര്‍ അഭ്യര്‍ത്ഥിച്ചു. ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ പ്രതികരണം.

സച്ചിന്‍പൈലറ്റ് കോണ്‍ഗ്രസ് വിടുന്നത് സങ്കത്തോടെയാണ് ഞാന്‍ കാണുന്നത്. അദ്ദേഹത്തെ ഞങ്ങളുടെ ഏറ്റവും മികച്ചതും തിളക്കമാര്‍ന്നതുമായ നേതാവായി ഞാന്‍ കണക്കാക്കുന്നു. ഈ സാഹചര്യം ഉണ്ടാവാതിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പാര്‍ട്ടി വിടുന്നതിനു പകരം, അദ്ദേഹത്തിന്റേയും നമ്മുടേയും സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന് പാര്‍ട്ടിയെ പ്രയോജനപ്പെടുത്താനുള്ള ശ്രമത്തില്‍ അദ്ദേഹം പങ്കുചേരണം', തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. 

ആദ്യമായിട്ടാണ് ഒരു കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിടുന്നതില്‍ പരസ്യമായി പ്രതികരിക്കുന്നത്. രാജസ്ഥാന്‍ പിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും ഉപമുഖ്യമന്ത്രി പദത്തില്‍നിന്നും പൈലറ്റിനെ നീക്കം ചെയ്തിരുന്നെങ്കിലും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നില്ല. അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബുധനാഴ്ച രാവിലെ വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് പൈലറ്റ് അറിയിച്ചു.

പൈലറ്റിന്റെ അനുഭാവികളേയും മന്ത്രിസ്ഥാനത്തുനിന്നും പാര്‍ട്ടി പദവികളില്‍ നിന്നും ഇതിനോടകം നീക്കംചെയ്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക