Image

ഹലോ പണ്ട് സിനിമയില്‍ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബന്‍ അല്ലേ ? ഞാന്‍ ജയസൂര്യയാണ്

Published on 14 July, 2020
ഹലോ പണ്ട് സിനിമയില്‍ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബന്‍ അല്ലേ ? ഞാന്‍ ജയസൂര്യയാണ്

സിനിമയ്ക്ക് പുറത്ത് ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ജയസൂര്യയും കുഞ്ചാക്കോ ബോബനും. 20 വര്‍ഷത്തോളമായി തുടരുന്ന സൗഹൃദമാണ് ഇരുവരുടേതും.  ഈ സൗഹൃദം ഇരുവരുടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും പ്രകടമാവാറുണ്ട്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ചാക്കോച്ചനും ജയസൂര്യയും പരസ്പരം ട്രോളുകയും കളിയാക്കുകയും ചെയ്യാറുണ്ട്.

ഇപ്പോള്‍ രസകരമായ ഒരു സോഷ്യല്‍ മീഡിയാ പോസ്റ്റുമായി ജയസൂര്യ വന്നപ്പോള്‍ അതിനുള്ള രസകരമായ മറുപടിയുമായി മറ്റൊരു സോഷ്യല്‍ മീഡിയാ പോസ്റ്റില്‍ ചാക്കോച്ചന്‍ നല്‍കിയിരിക്കുകയാണ്


മൊബൈല്‍ഫോണില്‍ സംസാരിക്കുമ്പോഴുള്ള തന്റെ ചിത്രങ്ങളാണ് ജയസൂര്യ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രങ്ങളുടെ ക്യാപ്ഷനാണ് ശ്രദ്ധേയമായത്.
'ഹലോ പണ്ട് സിനിമയില്‍ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബന്‍ അല്ലേ ??. എന്നെ ഓര്‍മ്മയുണ്ടോ ??. ഞാന്‍ പണ്ട് സിനിമയില്‍ അഭിനയിച്ചിരുന്ന ജയസൂര്യയാണ് ഹേ മനസിലായില്ലേ ..???' എന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ജയസൂര്യ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക