Image

സാബു സ്കറിയാ ഫോമാ 2020 കൺവൻഷൻ നാഷണൽ  കൺവീനർ  

(രാജു ശങ്കരത്തിൽ,  ഫോമാ ന്യൂസ്‌ ടീം ) Published on 14 July, 2020
സാബു സ്കറിയാ ഫോമാ 2020 കൺവൻഷൻ നാഷണൽ  കൺവീനർ  
ഫിലഡൽഫിയാ:  സെപ്റ്റംബർ 5, 6, 7  തീയതികളിൽ ഫിലാഡൽഫിയ റാഡിസൺ ട്രിവോസ്  ഹോട്ടലിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള  ഫോമാ 2020 കൺവൻഷന്റെ വിജയകരമായ നടത്തിപ്പിനായി ഫിലാഡൽഫിയായിൽനിന്നുമുള്ള സാബു സ്കറിയായെ നാഷണൽ കൺവീനറായി ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
ഫോമാ എക്സിക്യൂട്ടീവ് കമ്മറ്റിയും നാഷണൽ കമ്മറ്റി അംഗങ്ങളും കൂടി ആലോചിച്ചു കൈക്കൊണ്ട ഈ തീരുമാനത്തെ ഏവരും സ്വാഗതം ചെയ്തു.
 
ഒട്ടനവധി പ്രവർത്തന വിജയങ്ങളിലൂടെ മികച്ച സംഘാടകൻ എന്ന് നിരവധി തവണ തെളിയിച്ചിട്ടുള്ള സാബു, മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയിറ്റർ ഫിലാഡൽഫിയായുടെ സജീവ പ്രവർത്തകനാണ്.
 
  രണ്ടു വർഷക്കാലം മാപ്പിന്റെ പ്രസിഡന്റായും, വൈസ് പ്രസിഡന്റായും,  ആറ് വർഷക്കാലം സ്പോർട്ട്സ് ചെയർമാനായും, രണ്ടു തവണ ബോർഡ് ഓഫ് ട്രസ്റ്റീസ് മെമ്പറായും സ്തുത്യർഹമായ സേവനം കാഴ്ചവച്ചിട്ടുണ്ട്. INOC (ഇന്റർനാഷണൽ ഓവർസീസ് കോൺഗ്രസ്സ് ) പെൻസിൽവാനിയാ ചാപ്റ്റർ  ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ഇപ്പോൾ INOC ഫണ്ട് റെയിസിംഗ് ചെയർമാനായും കേരളാ ചാപ്റ്റർ നാഷണൽ മെമ്പർഷിപ്പ് കോർഡിനേറ്ററായും പ്രവർത്തിക്കുന്ന ഇദ്ദേഹം,  56 ഇന്റർനാഷനലിന്റെ  നാഷണൽ കോർഡിനേറ്റർകൂടിയാണ്. മുൻ ഫോമാ RVP യായി നിന്നുകൊണ്ട് നിരവധി പ്രോഗ്രാമുകൾ  നടത്തി വിജയിപ്പിച്ച സാബു, മുൻ ഫോമാ കൾച്ചറൽ അഫയേഴ്‌സ് കമ്മറ്റി ചെയർമാനായും മികച്ച പ്രവർത്തനം കാഴ്ചവച്ചു. നിലവിൽ ഫോമാ മിഡ് അറ്റ്ലാന്റിക് ടാസ്ക്ക് ഫോഴ്സ് കോർഡിനേറ്ററായും പ്രവർത്തിക്കുന്നു .
 
സംഘടനാ നേതൃത്വപാടവത്തിൽ ഏൽപ്പിച്ചതും ഏറ്റെടുത്തതുമായ ദൗത്യങ്ങൾ വളരെ വിജയകരമാക്കി മാറ്റിയ പാരമ്പര്യമാണ് സാബുവിനുള്ളത്. ആ ഉത്തമ വിശ്വാസമാണ് സാബുവിനെ ഫോമാ കൺവൻഷന്റെ കൺവീനറായി തിരഞ്ഞെടുക്കുവാൻ ഫോമാ  തയ്യാറായതെന്നും, സാബുവിന്റെ മേൽനോട്ടത്തിൽ കൺവൻഷൻ ഭംഗിയായി നടക്കുവാൻ കഴിയട്ടെയെന്നും   ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, ജനറൽ സെക്രട്ടറി ജോസ് ഏബ്രാഹാം, ട്രഷറാർ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിൻസന്റ് ബോസ് ,  ജോയിൻറ് സെക്രട്ടറി സാജു ജോസഫ് , ജോയിന്റ് ട്രഷറാർ ജെയിൻ കണ്ണച്ചാൻപറമ്പിൽ എന്നിവർ ആശംസിച്ചു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക