Image

സ്വപ്‌ന സുരേഷ് ജലീല്‍ കൊച്ചാപ്പയെ വിളിച്ചത് എന്തിനായിരിക്കും? അഡ്വ.എ ജയശങ്കറിന്റെ പോസ്റ്റ്

Published on 14 July, 2020
സ്വപ്‌ന സുരേഷ് ജലീല്‍ കൊച്ചാപ്പയെ വിളിച്ചത് എന്തിനായിരിക്കും? അഡ്വ.എ ജയശങ്കറിന്റെ പോസ്റ്റ്

സ്വര്‍ണക്കടത്തുകാരി സ്വപ്‌ന സുരേഷ് മന്ത്രി കെ.ടി ജലീലിനെ ഫോണില്‍ വിളിച്ചതിന്റെയും തിരിച്ചുവിളിച്ചതിന്റെയും രേഖകള്‍ പുറത്തുവന്നതോടെ പരിഹാസ പോസ്റ്റുമായി അഡ്വ.എ.ജയശങ്കര്‍. 

'
സ്വപ്ന സുരേഷ് ജലീല്‍ കൊച്ചാപ്പയെ നിരന്തരം ഫോണില്‍ വിളിച്ചതും കൊച്ചാപ്പ സ്വപ്ന സുന്ദരിയെ തിരിച്ചു വിളിച്ചതും കൊച്ചു വര്‍ത്തമാനം പറയാനല്ല, കൊഞ്ചിക്കുഴയാനുമല്ല. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുടുന്നതിനെ പറ്റി ആശങ്ക രേഖപെടുത്താന്‍ പോലും ആയിരുന്നില്ല. 
തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിന്റെ സാങ്കേതിക സഹായത്തോടെ കേരള/ ഗാന്ധി/കലിക്കറ്റ് സര്‍വകലാശാലകളില്‍ ഡിപ്ലോമാറ്റിക് ഗോള്‍ഡ് ഡിപ്ലോമ കോഴ്‌സുകള്‍ ആരംഭിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനായിരുന്നു.-ജയശങ്കര്‍ പറയുന്നു. 

Join WhatsApp News
Josukuty 2020-07-14 16:11:31
ബിരിയാണി പ്രതീക്ഷിച്ചു കാണും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക