Image

ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ്‌ ഹൂസ്റ്റൺ ചാപ്‌റ്റർ നവനേതൃത്വം റോയ് തോമസ് തീയാടിക്കൽ പ്രസിഡന്റ്, ഡോ. മാത്യു വൈരമണ്‍ സെക്രട്ടറി

Published on 14 July, 2020
ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ്‌ ഹൂസ്റ്റൺ ചാപ്‌റ്റർ നവനേതൃത്വം റോയ് തോമസ് തീയാടിക്കൽ പ്രസിഡന്റ്, ഡോ. മാത്യു വൈരമണ്‍ സെക്രട്ടറി
ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ്‌ ഹൂസ്റ്റൺ ചാപ്‌റ്റർ പുതിയ ഭാരവാഹികൾ അതിഗംഭീരമായി നടന്ന ദേശീയ സൂം കോൺഫറൻസിലൂടെ അധികാരമേറ്റു.
 പ്രസ്തുത ചടങ്ങിലെ മുഖ്യ അതിഥിയായിരുന്ന അമേരിക്കൻ അംബാസഡർ പ്രദീപ്കുമാർ ഐ ഏ പി സി  യുടെ പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിക്കുകയും,  ഇപ്പോൾ സംജാതമായിരിക്കുന്ന സാഹചര്യത്തിൽ പത്ര റിപ്പോർട്ടർമാരും മീഡിയ പ്രവർത്തകരും, ഏറെ  വെല്ലുവിളികൾ നേരിട്ട് കൊണ്ടാണ് അവരുടെ പ്രവർത്തനങ്ങളെ മുന്നോട്ടു നയിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടർ ശശി തരൂർ എംപി പത്രപ്രവർത്തകരുടെയും മീഡിയകളുടെയും സമൂഹത്തോടുള്ള പ്രതിബദ്ധതയും സമൂഹത്തോടുള്ള  പ്രാധാന്യത്തെയും കൂടാതെ ഐ ഏ പി സി   യുടെ പ്രവർത്തനങ്ങളെയും മുക്തകണ്ഠം പ്രശംസിച്ചു. ഖലീജ് ടൈംസിലെ ഐസക്  ജോൺ ദുബായിൽ നിന്നും, ഏഷ്യാനെറ്റ് ടിവി ക്കുവേണ്ടി എം ജി രാധാകൃഷ്ണനും,  24 ന്യൂസ് ചാനലിൽ നിന്നും ശ്രീകണ്ഠൻ നായരും, ടൈംസ് ഓഫ് ഇന്ത്യയിൽ നിന്നും പ്രീതു നായരും  ഐ ഏ പി സിയുടെ മെമ്പർമാരെയും പുതിയ സാരഥികളെയും അഭിനന്ദിച്ചുകൊണ്ട്, പത്രസ്വാതന്ത്ര്യം ഒരു ജനതയുടെ സ്വാതന്ത്ര്യം ആണെന്നും അതു സമൂഹത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നു

ഐഎപിസി യുടെ ഡയറക്ടർ ബോർഡ് അംഗമായ മിനി നായർ ഹൂസ്റ്റൺ ഭാരവാഹികളെ സദസ്സിനു പരിചയപ്പെടുത്തി. കാനഡയിൽനിന്നുള്ള ഡയറക്ടർ ബോർഡംഗമായ ഡോ. പി . വി. ബൈജു സത്യപ്രതിജ്ഞാ വാചകങ്ങൾ ചൊല്ലിക്കൊടുത്തു. ഹൂസ്റ്റണിൽനിന്നുള്ള നാഷണൽ വൈസ് പ്രസിഡന്റ് സി. ജി. ഡാനിയേൽ ചാപ്‌റ്റർ ഭാരവാഹികൾക്കുവേണ്ടി മറുപടി പ്രസംഗം നടത്തി. ഹൂസ്റ്റൺ ചാപ്റ്ററിന്റെ നവീകരണങ്ങൾക്കു നിർദ്ദേശങ്ങളും സഹായങ്ങളും ചെയ്തുതന്ന നാഷണൽ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും കമ്മറ്റി അംഗങ്ങൾക്കും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു.

പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട റോയി തോമസ് തീയാടിക്കൽ, 2018 ൽ ഹൂസ്റ്റൺ ചാപ്‌റ്റർ സെക്രട്ടറി ആയും പിന്നീട് നാഷണൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയും സജീവമായിരുന്നു. നല്ലൊരു ഗായകനും കലാകാരനും എഴുത്തുകാരനുമായ റോയി, അടുത്തകാലത്ത് മദ്യത്തിന് അടിമപ്പെടുന്നവരെക്കുറിച്ചുള്ള "ക്ളോസ് സിന്നർ" എന്ന  ഡോകുമെന്ററിയിലെ അഭിനേതാവായിരുന്നു.
വൈസ് പ്രസിഡന്റ് ആയ മഹേഷ് ശ്രീറാം അറിയപ്പെടുന്ന നടനും മോഡലും ആണ് . പല പ്രമുഖ കമ്പനിയുടെയും പരസ്യങ്ങളുടെയും   ബ്രാൻഡ് അംബാസഡർ ആയി പ്രവർത്തിക്കുന്നു. മഹേഷ് സാമൂഹ്യ സേവന തല്പരനും ഛായാഗ്രാഹകനും പിക്സെൽ മൾട്ടി മീഡിയാ കമ്പനിയുടെ സ്ഥാപകനും സി ഈ ഓ യുമാണ് .

സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ഡോ. മാത്യു വൈരമണ്‍ ഒരു അറ്റോർണിയും , ടെക്‌സാസിലെ സ്റ്റേറ്റ്  യൂണിവേഴ്സിറ്റിയിലെ അധ്യാപകനുമാണ്. ഗാനരചയിതാവും കവിയുമായ അദ്ദേഹം ധാരാളം പുസ്തകങ്ങളും സിഡി യും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് . കേരളാ റൈറ്റേഴ്‌സ് ഫോറം, വേൾഡ് മലയാളി കൗൺസിൽ എന്നിവയിൽ ഭാരവാഹിയും, മലയാളി അസോസിയേഷൻ ഓഫ് ഗ്രെയിറ്റർ ഹൂസ്റ്റണിലെ മുൻ ഭാരവാഹിയുമായിരുന്നു.
ജോയിന്റ് സെക്രട്ടറിയായ ജോസെഫ് പോന്നോളി,  മുൻ സി ബി ഐ ഓഫിസറും , ഐ റ്റി എഞ്ചിനീയർ, ജെ എസ് ഇൻഡ് സോഫ്റ്റ് സിസ്റ്റംസ് കൺസൽട്ടൻറ് സ്ഥാപകൻ എന്നിവക്ക് പുറമെ  മലയാളി സമൂഹത്തിലെ സജീവ സാമൂഹ്യ പ്രവർത്തകനുമാണ്. Iനല്ല എഴുത്തുകാരനും, കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ ഭാരവാഹിയായും സജീവമായിരിക്കുന്നു.

ട്രഷറർ ജോൺ പി വർഗീസ് (ബ്ലെസ്സൻജി) മലയാളത്തിലെ നല്ല ഒരു എഴുത്തുകാരനാണ് . അദ്ദേഹത്തിന്റെ ലേഖനങ്ങളും കഥകളും സോഷ്യൽ മീഡിയയിൽ സുപരിചിതമാണ്.  സാമൂഹ്യസേവനതല്പരനായ ബ്ലസ്സൻ ജി ഇന്ത്യയിലും അമേരിക്കയിലും വിവിധ പരോപകാരപദ്ധതികളിൽ സജ്ജീവമായി പ്രവർത്തിക്കുന്നു.

ഹൂസ്റ്റൺ ചാപ്റ്ററിലെ സീനിയർ അംഗമായ ജവഹർ മൽഹോത്രയാണ് അഡ്വൈസറി കമ്മറ്റിയുടെ ചെയർമാൻ. ബയോ മെഡിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദാനന്ദ ബിരുദത്തിനോടൊപ്പം  ഇലക്ട്രിക്കൽ എൻജിനീയർ കൂടിയായ ജയ് മൽഹോത്ര, ഏഷ്യനാ ടെലിവ്ഷ്യന്  എന്ന പോപ്പുലർ റ്റി വി  ഷോയുടെ അവതാരകൻ ആയിരുന്നു. മുതിർന്ന പത്രപ്രവർത്തകനായ അദ്ദേഹം ഇൻഡോ അമേരിക്കൻ  ന്യൂസിന്റെ പ്രസാധകനുമാണ്. എല്ലാ ആഴ്ചയിലും ഇൻഡോ അമേരിക്കൻ ന്യൂസ് റേഡിയോ പ്രോഗ്രാം  എന്ന 2 മണിക്കൂർ പരിപാടി എല്ലാ ശനിയാഴ്ചയും സംപ്രേഷണം ചെയ്യുന്നതും ജയ് മൽഹോത്രയാണ്.

അഡ്വൈസറി കമ്മറ്റിയുടെ വൈസ് ചെയർമാൻ തോമസ് ഒലിയാംകുന്നേൽ അമേരിക്കയിലും കേരളത്തിലും അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകൻ ആണ്. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന്റെ പ്രകാശവും പൂർണ്ണതയും വെളിവാക്കുന്ന പ്രവർത്തനങ്ങൾ നിരവധിയാണ്. മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകൻ, ഫോമയുടെ റീജണൽ പ്രസിഡന്റ്, ഫോമാ നാഷണൽ കമ്മറ്റി മെമ്പർ , ഇടുക്കിയിൽ മെഡിക്കൽ ക്യാമ്പ് , 50 പേർക്ക് സൗജന്യമായി വീൽ ചെയർ, തിരുവല്ല കടപ്രയിൽ ഫോമയുമായി  സഹകരിച്ചു 40 വീടുകൾ നൽകുക, മുല്ലപ്പെരിയാറിലെ. ആളുകൾക്ക് ഐക്യദാർഢ്യം നല്കി സമരത്തിൽ പങ്കു ചേരുക തുടങ്ങിയ നിരവധി സഹജീവി സ്നേഹത്തിന്റെ മാതൃകയായി മലയാളികൾക്ക് അഭിമാനിക്കാവുന്ന തോമസ് ഒലിയാംകുന്നേൽ ഐഎപിസി യുടെ ഉപദേശക സമിതിയിൽ ഒരു മുതൽക്കൂട്ടായിരിക്കും.

ഇന്റെർനെറ്റ് റ്റി  വി  ചാനലായ റ്റി വി ഹൂസ്റ്റണിലെ സ്ഥാപകയായ  സംഗീത ദുവാ ഹൂസ്റ്റൺ ചാപ്‌റ്റർ ട്രഷറർ , ഐഎപിസിയുടെ 2018 ലെ നാഷണൽ വൈസ് പ്രസിഡന്റ്  എന്നീ നിലകളിൽ സജീവം ആയിരുന്നു.അറ്ലാന്റായില് നടന്ന അന്തർദേശീയ മാധ്യമ കോൺഫറൻസിൽ സ്ത്രീശാക്തീകരണ സെമിനാറിൽ മോഡറേറ്റർ ആയിരുന്നു.

അഡ്വൈസറി കമ്മറ്റി മെമ്പർ ആയിരിക്കുന്ന വൽസൻ മടത്തിപ്പറമ്പിൽ  മലയാളീ അസ്സോസിയേഷൻ ഓഫ്‌ ഗ്രേറ്റർ ഹൂസ്റ്റന്റെ മുൻ ഡയറക്റ്റർ ബോർഡ്‌ മെംബറും എഴുത്തുകാരനും നാട്ടിൽ വിദ്യാർത്ഥി, യുവജന,തൊഴിൽ മേഖലയിൽ നേതൃനിരയിൽ സജീവ സാന്നിധ്യം തെളിയിച്ച സാമൂഹ്യ പരിഷ്കർത്താവുകൂടിയാണ്.

വാവച്ചൻ മത്തായി കേരളത്തിലും പിന്നീട് അമേരിക്കയിലെയും രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ നിര സാന്നിധ്യം തെളിയിച്ച സജീവ  പ്രവർത്തകനാണ്. ഐ ഓ സി യുടെ ഹൂസ്റ്റൺ ചാപ്‌റ്റർ സെക്രട്ടറിയായ വാവച്ചൻ ഹൂസ്റ്റണിലെ മലയാളി അസോസിയേഷൻ, ചർച്ച് കമ്മറ്റികൾ തുടങ്ങിയവയിലും ന്യൂസ് റിപ്പോർട്ടിങ്ങിലും  വ്യാപൃതനാണ്.

ഹൂസ്റ്റൺ ചാപ്‌റ്റർ ഭാരവാഹികളെ  ഐഎപിസി ചെയർമാൻ ഡോ. ജോസഫ്‌ ചാലിൽ, നാഷണൽ പ്രസിഡന്റ് ഡോ. എസ്. എസ്. ലാൽ, ഫൗണ്ടർ ചെയർമാൻ ജിൻസ്മോൻ സഖറിയാ, നാഷണൽ സെക്രട്ടറി ആൻഡ്രൂസ് ജേക്കബ്, പി ആർ ഓ ഷിബി റോയ് തുടങ്ങിയവർ അനുമോദനങ്ങൾ അറിയിച്ചു.

ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്  (ഐ ഏ പി സി) എന്ന സംഘടന അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ളിൽ നിന്നുള്ള ഇന്ത്യൻ വംശജരായ വിവിധ മാധ്യമ പ്രവർത്തകരുടെ  കൂട്ടായ്മയാണ്. ഏഴാം വർഷത്തിലൂടെ  വളർന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന ഈ സംഘടന, കഴിവുള്ള ജേർണലിസ്റ്റുകളെ  വളർത്തിയെടുക്കുവാൻ പ്രതിജ്ഞാബദ്ധമാണ്. അതോടൊപ്പം തന്നെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ മീഡിയ പ്രവർത്തകർക്കും പൂർണ്ണ പിന്തുണയും നൽകുന്നു. അമേരിക്കയിലും  കാനഡയിലും ആയി പതിനഞ്ചോളം ഐഏപിസി ചാപ്റ്ററുകൾ പ്രവർത്തിക്കുന്നു.


റിപ്പോർട്ട് : ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്
Join WhatsApp News
Palakkaran 2020-07-15 18:39:46
പത്രത്തിൽ പടം വരാൻ എഴുത്ത് എന്തെന്നറിയാത്ത അക്ഷരങ്ങൾ തെറ്റാതെ വായിക്കാനറിയാത്ത കുറേ പേർ പല സംഘടനകൾ ഉണ്ടാക്കുന്നു. അതിലൊന്ന് ഇതും.
അറ്റ്ലാന്റാകാരൻ 2020-07-15 21:11:27
മുകളിൽ പാലാക്കാരൻ പറഞ്ഞത് നൂറു ശതമാനവും ശരിയാണ് . ചുമ്മാ തട്ടിക്കൂട്ടു പ്രസഥാനങ്ങൾ . ജനാധിപത്യവും ഒന്നുമില്ലാത്ത, പൊങ്ങിനടക്കാൻ ഓരോതട്ടിക്കൂട്ടൽ. താനിതാണ് അതാണു എന്നും പറഞ്ഞു പൊങ്ങച്ചം അടിക്കാനും മറ്റും മറ്റും ഉള്ള ഓരോ ഡ്യൂക്കിളീ തസ്തികകൾ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക