ന്യൂയോർക് പട്ടണത്തിൽ ബി എല് എം അനുയായികളുടെ വെടിയുണ്ടക്ക് ഇരയായ രണ്ടുവയസ്സുള്ള പിഞ്ചു കുഞ്ഞിൻറ്റെ മുത്തശ്ശിയുടെ പ്രതികരണം." കുഞ്ഞുങ്ങളുടെ ജീവന് എന്തുമാത്രം വില" നിങ്ങൾ ഒരു നിരപരാധി ശിശുവിൻറ്റെ ജീവനല്ലെ അച്ഛൻ,'അമ്മ മുത്തശ്ശി മുത്തച്ഛൻ ഇവരിൽ നിന്നും എടുത്തു മാറ്റിയത്? ഈ ചോദ്യങ്ങൾക്ക് ആര് ഉത്തരം നൽകും?
ഒക്കേസിയ കോർട്ടസ് പോലുള്ള ന്യൂയോർക് ഡെമോക്രാറ്റ് നേതാക്കൾ ഇതുപോലുള്ള കൊലകളുടെ കാരണം ദാരിദ്ര്യo, തൊഴലില്ലായ്മ ഇവയെ കുറ്റപ്പെടുത്തുന്നു മേയർ ഡിബ്ലാസിയോ പോലീസിൻറ്റെ ബഡ്ജറ്റ് ഒരു ബില്യൺ വെട്ടി ക്കുറക്കുന്നു ഇയാൾക്ക് സമയമുള്ളത് ബി ൽ എം ജാതകളിൽ പങ്കെടുക്കുന്നതിനും അവരുടെ കലാവിരുതുകൾ സിറ്റി നിരത്തുകളിൽ പ്രോത്സാഹിപ്പിക്കുന്നതിനും.
തിരഞ്ഞെടുപ്പുകൾക്ക് പ്രാധാന്യതയുണ്ട് ന്യൂയോർക് സംസ്ഥാനവും പ്രധാന പട്ടണങ്ങളും കാലാകാലങ്ങളായി ഭരിക്കുന്നത് ഡെമോക്രാറ്റ്സ് അവിടെ പാവപ്പെട്ടവൻറ്റെയും സാധാരണ ജനതയുടെയും ജീവന് വിലയില്ല എന്നുവന്നിരിക്കുന്നു.
ഇനിയും തിരഞ്ഞെടുപ്പുകൾ വരും ഇവിടെ ട്രംപിനെ തോൽപ്പിക്കുക റിപ്പബ്ലിക്കൻ പാർട്ടിയെ നശിപ്പിക്കുക ഇതായിരിക്കരുത് നമ്മെ നയിക്കുന്ന ചേതോവികാരം. ശെരിതന്നെ ട്രംപ് ഒരു വിടുവായൻ എന്നിരുന്നാൽ ത്തന്നെയും കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ഇയാൾ എന്തെല്ലാം നാശനഷ്ടങ്ങൾ അമേരിക്കയിൽ വരുത്തിവയ്ച്ചു?
ചൈനയിൽ നിന്നും എത്തിയ കൊറോണാ വൈറസിൻറ്റെ ആക്രമണത്തിനു മുൻപ് ഈ രാജ്യത്ത് തൊഴലില്ലായ്മ ഏറ്റവും കുറഞ്ഞ കാലം പ്രത്യേകിച്ചും പിന്നോക്ക സമുദ്ധങ്ങളിൽ പൊതുജനതയുടെ ആദായം വർദ്ധിച്ചു വരുന്ന സമയം.
കോവിഡ് വൈറസ്സ് ഉണ്ടാക്കിവയ്ച്ചിരിക്കുന്ന സാമ്പത്തിക സാമൂഗിക പ്രതിസന്ധികൾ പ്രസിഡൻറ്റ് ട്രംപിൻറ്റെ തലയിൽ കെട്ടിവയ്ക്കുവാൻ പറ്റില്ല.ഇയാൾ സംഭവങ്ങൾ തുടക്കംമുതലേ നിരീക്ഷിച്ചിട്ടുള്ളവർക്ക് കാണുവാൻ പറ്റും ട്രംപ് ഭരണം രോഗാണു സംക്രമണ തുടക്കത്തിലേ അതിനെതിരായി ശക്തമായ നടപടികൾ എടുത്തു എന്ന്.
ചൈനയിൽ നിന്നുമുള്ള യാത്രകൾ നിരോധനം.കുറേ നാളുകൾ രാജ്യത്തെ ആരോഗ്യ സംരക്ഷണ ചുമതല വഹിക്കുന്നവർ ഒരു ഇരുട്ടിൽ ആയിരുന്നു കൂടാതെ ഇതുപോലെ അപകടകാരിയായ ഒരു വൈറസിനെ നേരിടുന്നതിന് സംവിധാനങ്ങളും ഇല്ലായിരുന്നു.
പരിശോധന ഉപാധികൾ കണ്ടുപിടിക്കേണ്ടി വന്നു, അന്തരീക്ഷ സംക്രമണത്തിൽ നിന്നും രക്ഷ നേടുന്നതിനുള്ള സാമഗ്രകികൾ ആവശ്യത്തിന് ഇല്ലാതെവന്നു. ഇതൊന്നുo ആരുടേയും പിടിപ്പുകുറവ് എന്നുപറയുവാൻ പറ്റില്ല.ഒരു ഭരണകൂടത്തിനും ഭാവി ഗണിച്ചു പറയുന്ന തന്ധ്രികളൊന്നുമില്ല ഒരുങ്ങുന്നതിന്.
കൊറോണ അണുബാധ ഇന്നോ നാളെയോ ഒന്നും സ്ഥലം വിടുവാൻ പോകുന്നില്ല. നമുക്കതിനെ മെരുക്കി എടുക്കുവാനെ പറ്റൂ ഈ വൈറസിനെ എല്ലാവർക്കും നന്നായി അറിയാം അകറ്റിനിർത്തുന്നതിന് പ്രതിവിധികളും മുന്നിൽ.പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക അകലം പാലിക്കുക ഇവയൊന്നും ട്രംപ് പറഞ്ഞിട്ടു ചെയ്യെണ്ടവയല്ല .മരുന്നു കണ്ടുപിടിക്കട്ടെ എന്നുകരുതി ജീവിതം സ്തംഭനത്തിൽ ആക്കുവാൻ പറ്റുമോ?
ജോർജ് ഫ്ലോയിഡ് കൊല്ലപ്പെട്ടതോടെ കൊറോണാ രോഗാണു രണ്ടാം സ്ഥാനത്തേക്ക് മാറ്റപ്പെട്ടു. സാമൂഹിക അസ്വാസ്ഥ്യത പലേ പേരുകളിലും രൂപങ്ങളിലും ഒന്നാം സ്ഥാനം പിടിച്ചിരിക്കുന്നു, ഇവിടെ രാഷ്ട്രീയ മുതലെടുപ്പുകാർക്കും അവരെ തുണയ്ക്കുന്ന മാധ്യമങ്ങൾക്കും ഉടനെയുള്ള ആവശ്യം എങ്ങിനെ ഡൊണാൾഡ് ട്രംപിനെ വൈറ്റ് ഹൗസിൽ നിന്നിം ഇറക്കിവിടാം എന്നതാണല്ലോ.
ഇനി ഒരു സാഹചര്യം പരിശോധിക്കാം വരുന്ന നവംബർ തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ പ്രസിഡൻറ്റ് കോൺഗ്രസ്സ് ഡെമോക്രാറ്റ് പാർട്ടിയുടെ നിയന്ത്രണത്തിൽ രാജ്യ ഭരണം ഏതുരീതികളിൽ മുന്നോട്ടുപോകും?
ബൈഡൻ വിജയിച്ചാൽ അതിൻറ്റെ പ്രധാന കാരണക്കാരായി രംഗത്തു വരുന്നത് ബെർണി സാണ്ടേർസ് ഒക്കേസ്യ ഇവർ . ഇവരുടെ തിരഞ്ഞെടുപ്പു പ്രകടന പത്രിക, പിന്തുണ ലഭിക്കുന്നതിന് ബൈഡൻ അംഗീകരിച്ചിരിക്കുന്നു. അതില്ലാതെ നിരാശയിൽ ജീവിക്കുന്ന, മുന്നിൽ സാങ്കല്പിക രാഷ്ട്രം കാണുന്ന നിരവധി ചെറുപ്പക്കാരുടെ വോട്ടുകൾ കിട്ടുകില്ല.
B L M , ആന്റ്റിഫ പോലുള്ള പ്രസ്ഥാനങ്ങൾക്ക് രാഷ്ട്രീയമില്ല അവരുടെ ഉദ്ദേശം ഈ രാജ്യത്തെ ഇന്നത്തെ വ്യവസ്ഥകൾ തകർക്കുക എന്നത്.അവരോടു സഹതാപം കാട്ടുന്ന രാഷ്ട്രീയക്കാരെ വിജയിപ്പിക്കുന്നതിനു സഹായിക്കുക. ഡെമോക്രാറ്റ്സ് ഭരണത്തിൽ വന്നാൽ ഇവരുടെ സമരങ്ങൾ തീരുവാൻ പോകുന്നില്ല. ക്രമസമാധാനം പട്ടണങ്ങളിൽ ഇല്ലാതാകും അക്രമങ്ങൾ വർദ്ധിക്കും.
പോലീസിനെ നിർവീര്യമാക്കിയിരിക്കുന്ന സാഹചര്യത്തിൽ പൊതുജനം ഒരു തികഞ്ഞ ഭീതിയിൽ ജീവിക്കേണ്ടിവരും ഈ തീവ്രവാദികളെ ഏതുർക്കുന്നവർക്കു രക്ഷയില്ല. ഡെമോക്രാറ്റ് പാർട്ടി നേതാക്കളും ഇവരുടെ ചൊൽപ്പടിയിൽ എത്തും.
ഇപ്പോൾ, പലേ പട്ടണങ്ങളിലും പോലീസിൻറ്റെ ധാര്മ്മികത നശിച്ചിരിക്കുന്നു. പോലീസുകാർ നിരത്തുകളിൽ ആക്രമിക്കപ്പെടുന്നു മരിച്ച വീഴുന്നു അടുത്തദിനം രണ്ടു ഹിസ്പാനിക് പോലീസുകാരാണ് ടെക്സസിൽ വെടിയുണ്ട ഏറ്റു മരിച്ചത്, പോലീസുകാർ എടുക്കുന്ന തീരുമാനങ്ങൾ എല്ലാം അനാവശ്യം എന്ന നില ഇവരെ തുണക്കുന്നവർ മോശക്കാർ. ഈ സാഹചര്യത്തിൽ എന്തിനീ പണിക്കു പോകണം? നിരവധി ഓരോ കാരണങ്ങൾ പറഞ്ഞു കർത്തവ്യ നിർവഹണങ്ങളിൽ നിന്നും മാറിനിൽക്കുന്നു.
പൊതുജനം തീരുമാനിക്കുക എങ്ങിനെ, ഏതുരീതിയിലുള്ള ഭാവിജീവിതം വേണമെന്ന് ട്രംപിനെ തോൽപ്പിച്ചു അയാളോടുള്ള അമർഷം തീർക്കാം എന്നാൽ ഇവിടെ നഷ്ടപ്പെടുവാൻ സാധ്യത കാണുന്നത് സുരഷിതമായ ജീവിതം ഭയപ്പെടാതുള്ള അഭിപ്രായ സ്വാതന്ദ്ര്യം.