Image

വീ ആർ ഓൺലൈൻ (സുനീതി ദിവാകരൻ)

Published on 14 July, 2020
വീ ആർ ഓൺലൈൻ (സുനീതി ദിവാകരൻ)
വട്ടം തിരിഞ്ഞു മടുത്ത യൂട്യൂബ് വീഡിയോ
ഇത്തിരി വിശ്രമിക്കാൻ ഒന്നു നിന്നപോലെ
വീഡിയോക്കൊപ്പം മകനും കൊടുത്തു
വെള്ളം കുടിക്കാൻ ഒരു ബ്രേക്ക്‌
ഇപ്പോൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്നു കിടക്കുന്ന
വർക്ക്‌ഷീറ്റുകളൊക്കെ ഒന്നു തുറന്നെടുക്കണം
അവയൊക്കെ വേഗം ചെയ്തുതീർക്കാൻ
മകനൊപ്പം ഇത്തിരി കൂട്ടിരിക്കണം
സോൾവ് ചെയ്തു കഴിഞ്ഞവയൊക്കെ
ഒരിക്കൽ കൂടി തുറന്നുനോക്കി ഗ്രൂപ്പിൽ നിന്നു നീക്കം ചെയ്യണം
പിന്നെ ഇന്നലെ വന്നുകിടക്കുന്ന
ഗൂഗിൾ ലിങ്കിൽ പോയി ഓൺലൈൻ ടെസ്റ്റുകൾ  അറ്റൻഡ് ചെയ്യിക്കണം
സബ്മിറ്റ് ചെയ്ത ലിങ്കുകൾ എല്ലാം ഡിലീറ്റ് ചെയ്ത്
ഗ്രൂപ്പിൽ ഇത്തിരി സ്ഥലമൊരുക്കണം
ഇടക്കെപ്പോഴോ അടുക്കളയിൽ ഉപ്പേരി കരിഞ്ഞു പുകയുമ്പോൾ
അങ്ങോട്ടൊന്നോടിച്ചെല്ലണം
ഇതിനിടയിൽ ഓഫീസിൽ നിന്നും വിളി വന്നാൽ
മകന്റെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ച് അപ്പുറത്തേക്കോടണം
ഓൺലൈൻ ലൂപ്പിൽ കിടന്ന് ഇങ്ങനെ വട്ടം തിരിയുമ്പോൾ
വൈറസിന്റെ ലീലാവിലാസങ്ങൾ കണ്ടില്ലെന്നു നടിക്കാനാവുന്നില്ല.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക