Image

സ്വർണക്കടത്തു കേസിൽ മൂന്ന് പ്രതികളെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു

Published on 15 July, 2020
സ്വർണക്കടത്തു കേസിൽ മൂന്ന് പ്രതികളെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു

 തിരുവനന്തപുരം :സ്വർണക്കടത്തു കേസിൽ മൂന്ന് പ്രതികളെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി ജലാൽ, മലപ്പുറം സ്വദേശി മുഹമ്മദ്‌ ഷാഫി, കൊണ്ടോട്ടി സ്വദേശി ഹംജദ് അലി എന്നിവരാണ് അറസ്റ്റിൽ ആയത്. സ്വര്‍ണം ഇടപാടുകാരിലേക്ക് എത്തിക്കുന്നത് ഇവരായിരുന്നു. കൂടൂുതൽ പ്രതികളെ സംബന്ധിച്ച് ഇവരിൽ നിന്നും സൂചനകള്‍ ലഭിച്ചതായും അതിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടായേക്കുമെന്നുമാണ് വിവരം.

ദീർഘകാലമായി കസ്റ്റംസ് അന്വേഷിച്ചിരുന്ന സ്വർണ കള്ളക്കടത്ത് കേസ് പ്രതിയായ ജലാൽ നാടകീയമായാണ് ഇന്നലെ കീഴടങ്ങിയത്. തിരുവനന്തപുരം  വിമാനത്താവളത്തിലെ നയതന്ത്ര സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട്  പിടിയിലായ റമീസുമായി ഇയാൾക്ക് ബന്ധമുണ്ട്.

കേരളത്തിലെത്തുന്ന സ്വർണത്തിന് കച്ചവടം ഉറപ്പിക്കുകയും വിതരണം ചെയ്യുകയും ഇതിനുവേണ്ട ഫണ്ട് കണ്ടെത്തുകയും ചെയ്യുന്നത് ഇവരാണെന്നാണ് സൂചന. അറസ്റ്റ് ചെയ്ത മൂന്ന് പേരെയും കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയില്‍ ഹാജരാക്കും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക