Image

ഡാനിയേൽ ലൂയിസ് ലിയുടെ വധശിക്ഷ നടപ്പാക്കി ; 17 വർഷത്തിനുശേഷം ഫെഡറൽ വധശിക്ഷ

പി.പി.ചെറിയാൻ Published on 15 July, 2020
ഡാനിയേൽ ലൂയിസ് ലിയുടെ വധശിക്ഷ നടപ്പാക്കി ; 17 വർഷത്തിനുശേഷം  ഫെഡറൽ വധശിക്ഷ
ഇന്ത്യാന: 17 വർഷത്തിനു ശേഷം വീണ്ടും ഫെഡറൽ തടവുകാരന് വധശിക്ഷ. ജൂലൈ 14  രാവിലെ 8.30നാണ് ഡാനിയേൽ ലുവിസ് ലിയുടെ (47) വധശിക്ഷ ഇന്ത്യാന ഫെഡറൽ പ്രിസണിൽ നടപ്പാക്കിയത്. ജൂലൈ 13 തിങ്കളാഴ്ചയാണ് വധശിക്ഷക്ക് തീയതി നിശ്ചയിച്ചിരുന്നത്. എന്നാൽ ജില്ലാ ഫെഡറൽ കോടതി വധശിക്ഷ തൽക്കാലം മാറ്റിവച്ച് ഉത്തരവിട്ടു. മാരകമായ വിഷം കുത്തിവയ്ക്കുന്നത് പ്രതിക്കു കൂടുതൽ വേദനയുണ്ടാക്കും എന്ന വാദം അംഗീകരിച്ചായിരുന്നു തല്ക്കാലിക സ്റ്റേ. എന്നാൽ രാത്രി വളരെ വൈകി ചേർന്ന സുപ്രീം കോടതി പ്രതിയുടെ ശിക്ഷ നടപ്പാക്കാൻ ഉത്തരവ് നൽകുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ച 2 മണിക്ക് ഉത്തരവ് പുറത്തുവന്നതിനുശേഷം രാവിലെ 8 മണിക്കു തന്നെ വിഷ മിശ്രിതം കുത്തിവച്ചു മരണം ഉറപ്പാക്കി. വധശിക്ഷയ്ക്കെതിരെ ജയിലിനു പുറത്ത് പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
അവസാനമായി  പ്രതി പറഞ്ഞത്. ഞാൻ നിരവധി കുറ്റകൃത്യങ്ങൾ‍ ചെയ്തിട്ടുണ്ട്. എന്നാൽ ആരേയും കൊലപ്പെടുത്തിയിയിട്ടില്ല. നിങ്ങൾ ഒരു നിരപരാധിയെയാണ് വധിക്കുന്നത് എന്നായിരുന്നു.1986 ൽ തോക്ക് വ്യാപാരിയായ വില്യം ഫെഡറിക്ക് മുള്ളർ, ഭാര്യ നാൻസി ആൻ, എട്ടു വയസ്സുള്ള മകൾ സാറാ എന്നിവരെ കൊലപ്പെടുത്തിയ കേസ്സിലാണ് ഫെഡറൽ കോടതി ഡാനിയേലിനെ വധശിക്ഷക്ക് വിധിച്ചിരുന്നത്.
20 വർഷം ജയിലിൽ വധശിക്ഷ കാത്തു കഴിയവെ നിരവധി അപ്പീലുകൾ വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു നൽകിയിരുന്നുവെങ്കിലും എല്ലാം തള്ളികളയുകയായിരുന്നു. 17 വർഷങ്ങൾക്ക് മുമ്പ് 2003 ൽ യുഎസ് പട്ടാളക്കാരി ട്രേയ്സി മെക്ബേർഡിനെ മറ്റൊരു പട്ടാളക്കാരൻ ലൂയിസ് ജോൺ ജൂനിയർ വധിച്ച കേസിൽ പ്രതിയുടെ ലൂയിസിന്റെ  വധശിക്ഷയാണ് അവസാനമായി നടപ്പാക്കിയ ഫെഡറൽ ശിക്ഷ.
വളരെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവരെയാണ് ഫെഡറൽ കോടതി വിസ്തരിച്ചു ശിക്ഷ വിധിക്കുന്നത്. മറ്റു കൊലക്കേസ്സുകൾ സംസ്ഥാന കോടതികളിലാണ് വിചാരണയ്ക്കെടുക്കുന്നതും ശിക്ഷ വിധിക്കുന്നതും.
ഡാനിയേൽ ലൂയിസ് ലിയുടെ വധശിക്ഷ നടപ്പാക്കി ; 17 വർഷത്തിനുശേഷം  ഫെഡറൽ വധശിക്ഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക