Image

കുട്ടികളിലെ ആത്മഹത്യ പ്രവണത ഇല്ലാതാക്കാനുള്ള ചിരി പദ്ധതിയില്‍ പങ്കുചേര്‍ന്ന് തിരുവനന്തപുരം ഐഎംഎ

Published on 15 July, 2020
കുട്ടികളിലെ ആത്മഹത്യ പ്രവണത ഇല്ലാതാക്കാനുള്ള ചിരി പദ്ധതിയില്‍ പങ്കുചേര്‍ന്ന് തിരുവനന്തപുരം ഐഎംഎ

തിരുവനന്തപുരം: മാനസിക സംഘര്‍ഷമുള്ള കുട്ടികള്‍ക്ക് ആശ്വാസം പകരാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ 'ചിരി' പദ്ധതിയില്‍ പങ്കുചേര്‍ന്ന് തിരുവന്തപുരം ഐഎംഎയും. തിരുവനന്തപുരം നഗരസഭയും സ്വസ്തി ഫൌണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതിയാവിഷ്‌ക്കരിച്ചിരിക്കുന്നത്.


ലോക് ഡൗണ്‍ കാലയളവില്‍ കുട്ടികളുടേയും കൗമാരക്കാരുടേയും ഇടയില്‍ ആത്മഹത്യ വര്‍ധിക്കുന്നത് വലിയൊരു സാമൂഹ്യ പ്രശ്‌നമായി മാറിയിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഐ.എം.എ. സേവനം നല്‍കുന്നതെന്ന് തിരുവനന്തപുരം പ്രസിഡന്റ് ഡോ. ആര്‍. അനുപമ, സെക്രട്ടറി ഡോ. ആര്‍. ശ്രീജിത്ത് എന്നിവര്‍ അറിയിച്ചു.


തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മനശാസ്ത്ര വിഭാഗം ഡോക്ടര്‍മാരായ ഡോ. അരുണ്‍ ബി നായര്‍, ഡോ. ജി മോഹന്‍ റോയ്, ഡോ. കിരണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ടെലി/ വീഡിയോകോള്‍ വഴിയുള്ള കൗണ്‍സിലിംഗ് നല്‍കുന്നത്. 


നഗരപരിധിയില്‍ താമസിക്കുന്ന ഈ സേവനം ആവശ്യമുള്ളവര്‍ക്ക് 8590036770 എന്ന നമ്ബറില്‍ വിളിക്കുകയോ വാട്‌സ്‌ആപ്പ് സന്ദേശം അയയ്ക്കുകയോ ചെയ്ത് പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക