Image

ഐക്യരാഷ്ട്രസഭയുടെ 75-ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യപ്രഭാഷണം നടത്തും

Published on 15 July, 2020
ഐക്യരാഷ്ട്രസഭയുടെ 75-ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യപ്രഭാഷണം നടത്തും

ദില്ലി: ഐക്യരാഷ്ട്രസഭയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ എക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യപ്രഭാഷണം നടത്തും. 


ഇന്നുമുതല്‍ ആരംഭിക്കുന്ന സമ്മേളനത്തെ വെര്‍ച്വല്‍ സംവിധാന ത്തിലൂടെ വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി ലോകത്തെ അഭിസംബോധന ചെയ്യുക.


 ഇന്ത്യയ്ക്ക് ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ അംഗത്വം ലഭിച്ചശേഷം ആദ്യമായാണ് മോദിക്ക് ഐക്യരാഷ്ട്ര സഭയുടെ പൊതു യോഗത്തില്‍ സംസാരിക്കാന്‍ അവസരം ലഭിക്കുന്നതെന്ന് യുഎന്നിന്റെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂര്‍ത്തി പറഞ്ഞു.


ജൂണ്‍ 17 നായിരുന്നു എതിര്‍ സ്വരങ്ങളില്ലാതെ ഇന്ത്യയെ 15 അംഗ സുരക്ഷാ സമിതിയിലേക്ക് വീണ്ടും തിരഞ്ഞടുക്കപ്പെട്ടത്. 2021-22 കാലഘട്ടത്തിലേക്കാണ് സുരക്ഷാ സമിത അംഗത്വം. 192 ല്‍ 184 രാജ്യങ്ങളും ഇന്ത്യക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതോടെ എട്ടാം തവണയും ഇന്ത്യ സുരക്ഷസമിതയിലെത്തുകകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക