Image

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തിരൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍

Published on 15 July, 2020
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തിരൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍


തിരൂരങ്ങാടി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കൊവിഡ് നിരീക്ഷണത്തിലായിരുന്ന തിരൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ (69) ആണ്് ഇന്നു മരിച്ചത്. വീട്ടില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മരണശേഷം ആശുപത്രിയില്‍ എത്തിച്ച് സ്രവ പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം 35 ആയി.

ബംഗലൂരുവില്‍ നിന്നെത്തി വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. അതുകൊണ്ടുതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുമില്ല. ഹൃദയാഘാതമാണെന്നായിരുന്നു പ്രാഥമിക നിഗമനം. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് സൂചന.

വീട്ടില്‍ കുഴഞ്ഞുവീണ അബ്ദുള്‍ ഖാദറിനെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് കാലതാമസം വന്നുവെന്ന് വീട്ടുകാര്‍ ആരോപിക്കുന്നുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം വിട്ടുനല്‍കും. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും സംസ്‌കാരം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക