Image

ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കസ്റ്റംസ്; ഫ്‌ളാറ്റില്‍ വീണ്ടും പരിശോധന

Published on 15 July, 2020
 ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കസ്റ്റംസ്; ഫ്‌ളാറ്റില്‍ വീണ്ടും പരിശോധന


തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കസ്റ്റംസ് വൃത്തങ്ങള്‍. ശിവശങ്കര്‍ നടത്തിയ ഫോണ്‍വിളികള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന തെളിവുകള്‍ നിലവില്‍ ലഭിച്ചിട്ടില്ല. കള്ളക്കടത്തുകാര്‍ക്ക് വേണ്ടി എന്തിനാണ് ശിവശങ്കര്‍ ഇടപെട്ട് മുറി ബുക്ക് ചെയ്തതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യും. 

അതേസമയം, ശിവശങ്കര്‍ ആവശ്യപ്പെട്ടിട്ടാണ് സ്വപ്‌നയ്ക്ക് ഫ്‌ളാറ്റ് ബുക്ക് ചെയ്ത് നല്‍കിയതെന്ന് മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. മേയ് 27ന് ഇക്കാര്യമാവശ്യപ്പെട്ട് ശിവശങ്കര്‍ അയച്ച വാട്‌സ്ആപ് സന്ദേശം കസ്റ്റംസിനും എന്‍.ഐ.എയ്ക്കും മെയില്‍ ചെയ്തിട്ടുണ്ട്. കള്ളക്കടത്ത് സംഘത്തിനു വേണ്ടിയാണ് മുറി ബുക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടതെന്ന അറിയില്ലായിരുന്നുവെന്നൂം അരുണ്‍ പറഞ്ഞു. 

അതിനിടെ, കസ്റ്റംസ് സെക്രട്ടേറിയറ്റിനു സമീപം ശിവശങ്കര്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഹെദര്‍ ടവറിലെ ഫ്‌ളാറ്റില്‍ പരിശോധന നടത്തുകയാണ്. ഇന്നലെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. 
സ്വപ്‌ന സുരേഷ് ജോലി ചെയ്തിരുന്ന കെ.എസ്.ഐ.ടി.ഐ.എല്ലിലും കസ്റ്റംസ് പരിശോധന നടത്തി. ഓഫീസ് അടച്ചിട്ട ശേഷമാണ് പരിശോധന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക