Image

കവി മുരുഗന്‍ കാട്ടാക്കട കാവ്യാമൃതത്തില്‍ പങ്കെടുക്കും

(പി. സി. മാത്യു) Published on 15 July, 2020
കവി മുരുഗന്‍ കാട്ടാക്കട കാവ്യാമൃതത്തില്‍ പങ്കെടുക്കും
ഒക്ലഹോമ: സില്‍വര്‍ ജൂബിലിയുടെ നിറവില്‍ വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഒക്ലഹോമ പ്രൊവിന്‍സ് സംഘടിപ്പിക്കുന്ന കാവ്യാമൃതം എന്ന കാവ്യ സന്ധ്യയില്‍ പ്രശസ്ത കവിയും വിക്ടേഴ്സ് ചാനല്‍ ഡിറക്ടറും കൂടിയായ ശ്രീ മുരുഗന്‍ കാട്ടാക്കട മുഖ്യ അതിഥിയായി പങ്കെടുക്കും. ഒപ്പം തന്റെ കവിത ആലാപനം ചെയ്യുകയും സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്യും.

അമേരിക്കന്‍ കവികളുടെ കൂട്ടത്തില്‍ ശ്രദ്ധേയനായ ശ്രീ. ജോസഫ് നമ്പിമഠം കാവ്യാമൃതം പരിപാടിയില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു തന്റെ കവിത ചൊല്ലുന്നതായിരിക്കും. അദ്ദേഹത്തോടൊപ്പം അമേരിക്കന്‍ മലയാള സാഹിത്യത്തിന് മുതല്‍ കൂട്ടായ കവികളുടെ ഒരു താര നിരതന്നെ ഒരുക്കിയിരിക്കുന്നു. മാലിനി എന്ന നാമത്തില്‍ അറിയപ്പെടുന്ന നിര്‍മലാ ജോസഫ്, ബീട്രിസ് ബിന്ദു എന്നറിയപ്പെടുന്ന ബിന്ദു ടി. ജി., സന്തോഷ് പാലാ, സൂസന്‍ വി. ജോണ്‍, പി. സി. മാത്യു മുതലായവര്‍ തങ്ങളുടെ കവിതകള്‍ തനതായ ശൈലിയില്‍ അവതരിപ്പിക്കുന്നതായിരിക്കും. സമയം അനുവദിക്കുമെങ്കില്‍ കൂടുതല്‍ പങ്കാളിത്തം പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റു കവികള്‍ക്ക് കൊടുക്കുന്നതായിരിക്കുമെന്നു മോഡറേറ്റര്‍ കൂടിയായ പ്രൊവിന്‍സ് മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍ മുണ്ടകത്തില്‍ അറിയിച്ചു.

പരിപാടിയിലേക്ക് കാവ്യാസ്വാദകരെയും സാഹിത്യകാരന്മാരെയും സാഹിത്യ സ്‌നേഹികളെയും സാദരം ക്ഷണിക്കുന്നതായി ചെയര്‍മാന്‍ പുന്നൂസ് തോമസ്, പ്രസിഡന്റ് കുരിയന്‍ സക്കറിയ, സെക്രട്ടറി സിഞ്ചു തോമസ്, ട്രെഷറര്‍ ജെറി ജോര്‍ജ് എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍, റീജിയണല്‍ നേതാക്കള്‍ പരിപാടിയുടെ വിജയത്തിനായി ആശംസകള്‍ നേര്‍ന്നു.

അമേരിക്കയിലെ മറ്റു പ്രൊവിന്‍സുകളില്‍പെടുന്ന ഭാരവാഹികളും അംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കുന്നതോടൊപ്പം സാഹിത്യകാരന്മാരെ പരിപാടിയില്‍ പങ്കെടുപ്പിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യണ്ടതാണെന്നു റീജിയന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍, ജനറല്‍ സെക്രട്ടറി സുധീര്‍ നമ്പ്യാര്‍, ട്രഷറര്‍ ഫിലിപ്പ് മാരേട്ട്, വൈസ് പ്രെസിഡന്റുമാരായ എല്‍ദോ പീറ്റര്‍, റോയി മാത്യു എന്നിവര്‍ സംയുക്തമായി അറിയിച്ചു.

പങ്കെടുക്കേണ്ടതായ സൂം മീറ്റിംഗ് നമ്പര്‍ 849 5895 2948 പാസ് വേര്‍ഡ് 882093.

ബന്ധപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.

എബ്രഹാം ജോണ്‍ 4058214902
സാബു തലപ്പാല 4058500011
കവി മുരുഗന്‍ കാട്ടാക്കട കാവ്യാമൃതത്തില്‍ പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക