ലണ്ടന്‍ : ബ്രിട്ടനിലെ ബോള്‍ട്ടണില്‍ മലയാളി പെണ്‍കുട്ടി മരിച്ചു. കോട്ടയം കുറുപ്പന്തറ മണ്ണാറപ്പാറ പള്ളി ഇടവകാംഗമായ കുര്യം പറമ്പില്‍ സണ്ണി എന്ന ചാക്കോ വര്‍ഗിസിന്റെയും വല്‍സമ്മയുടെയും മകള്‍ എവിലിന് ചാക്കോ (16) ആണ് ഇന്നലെ മരിച്ചത്. രണ്ടുദിവസമായി ബോള്‍ട്ടണ്‍ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു.
ബോള്‍ട്ടണിലെ മലയാളി സമൂഹത്തിന് ഏറെ പ്രിയപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയുടെ മരണത്തില്‍ ഞെട്ടിനില്‍ക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. ജിസിഎസ്ഇ വിദ്യാര്‍ഥിയായ എവിലിന് മൂത്ത ഒരു സഹോദരിയുമുണ്ട്. സംസ്കാരം പിന്നീട് ബ്രിട്ടനില്‍ തന്നെ നടത്തും. ബ്രിട്ടനിലെ മലയാളികള്‍ക്കിടയില്‍ രണ്ടുമാസത്തിനുള്ളില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ടീനേജ് മരണമാണ് ഇത്.