Image

യുവ വ്യവസായിയെ മന്‍ഹാട്ടനിലെ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ വെട്ടി നുറുക്കി കൊന്നു

Published on 15 July, 2020
യുവ വ്യവസായിയെ മന്‍ഹാട്ടനിലെ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ വെട്ടി നുറുക്കി കൊന്നു

ന്യു യോര്‍ക്ക്: ബംഗ്ലാദേശ് വംശജനായ യുവ വ്യവസായിയെ മന്‍ഹാട്ടനിലെ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ വെട്ടി നുറുക്കി കൊന്നു. ഈസ്റ്റ് ഹൂസ്റ്റണ്‍ സ്ട്രീറ്റിലെ അപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞ വര്‍ഷമാണു ഫാഹിം സാലിഹ് (33) രണ്ടേകാല്‍ മില്യനു  വാങ്ങിയത്.

തിങ്കളാഴ്ച ഉച്ചക്കു ശേഷം അപ്പാര്‍ട്ട്‌മെന്റിലേക്കു വരുന്ന സാലിഹിനെ വീഡിയോയില്‍ കാണാം. പിന്നാലെ ഒരു ബാഗുമായി മറ്റൊരാളുമുണ്ട്. സാലിഹ് അപ്പാര്‍ട്ട്‌മെന്റ് തുറന്നതും കൊലയാളി ആക്രമിക്കുകയായിരുന്നു.

പ്രൊഫഷനല്‍ കൊലയാളി ആയിരിക്കുമെന്നു കരുതുന്നു. തലയും കൈകാലുക്കലൂം വെട്ടി മാറ്റിയിരുന്നു. ഇതിനു ഇലക്ട്രിക്ക് അറക്കവാള്‍ ഉപയോഗിച്ചു

അപ്പാര്‍ട്ട്‌മെന്റ് ക്ലീന്‍ ചെയ്യുന്നതിനിടയില്‍ സാലിഹിന്റെ സഹോദരി കെട്ടിടത്തിന്റെ താഴെ എത്തി. അവരെ വിര്‍ച്വല്‍ ഡോര്‍മാന്‍ അകത്തോട്ടു കയറ്റി വിട്ടു. അതു മനസിലായ  കൊലയാളി സ്റ്റെയര്‍ കേസ് വഴി രക്ഷപ്പെട്ടു. നിഞ്ജ വേഷമിട്ടാണു അക്രമി വന്നത്. തിരിച്ചറിയാന്‍ അടയാളമൊന്നും ശേഷിച്ചിട്ടില്ല.

ബിസിനസ് സംബന്ധമായ പ്രശ്‌നങ്ങളാണു കൊലക്കു പിന്നിലെന്നു പോലീസ് കരുതുന്നു.

അപ്പ്‌സ്റ്റേറ്റ് ന്യു യോര്‍ക്കിലെ റോച്ചസ്റ്ററില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ സാലിഹ് മാസച്ചുസെറ്റ്‌സില്‍ ബെന്റ്‌ലി യൂണിവേഴ്‌സിറ്റിയില്‍ നിന്നു കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദമെടുത്തു.

ഗോകഡ എന്ന കമ്പനിയുടെ സി.ഇ.ഒ. ആയിരുന്നു. മോട്ടോര്‍ സൈക്കിള്‍ ഷെയര്‍ ചെയ്യുന്നതാണു സര്‍വീസ്. നൈജീറിയ കേന്ദ്രമായാണു ഇത് തുടങ്ങിയത്. ബംഗ്ലാദേശില്‍ മറ്റൊരു കമ്പനിയും തുടങ്ങി. വെഞ്ച്വര്‍ കാപിറ്റല്‍ കമ്പനിയും സ്ഥാപിച്ചു.

വിജയങ്ങളിലേക്കു കുതിക്കുന്ന യുവ സരംഭകന്റെ ദുരന്തത്തിനു പിന്നില്‍ ആരെന്നു വ്യക്തമല്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക