Image

രോഗികള്‍ വര്‍ധിക്കുന്നു; ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കോവിഡ് ചികിത്സാ കേന്ദ്രമാക്കും

Published on 15 July, 2020
രോഗികള്‍ വര്‍ധിക്കുന്നു; ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കോവിഡ് ചികിത്സാ കേന്ദ്രമാക്കും


തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗകള്‍ തലസ്ഥാനത്ത്. രോഗികള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും അതിനോട് അനുബന്ധിച്ചുള്ള കോംപ്ലക്സും ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററും ഉള്‍പ്പെടെയുള്ള മേഖലയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 157 പേരില്‍ 130 പേര്‍ക്കും വൈറസ് ബാധ ഉണ്ടായിരിക്കുന്നത് സമ്പര്‍ക്കത്തിലൂടെയാണ്. ജില്ലയില്‍ സമ്പര്‍ക്കം മൂലം ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് മാണിക്യവിളാകത്തും പൂന്തുറയിലും പുത്തന്‍പള്ളിയിലും പരിസരപ്രദേശങ്ങളിലുമാണ്. ഇതില്‍ 7 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക