Image

ഒക്കലഹോമ ഗവര്‍ണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Published on 15 July, 2020
ഒക്കലഹോമ ഗവര്‍ണര്‍ക്ക് കോവിഡ്   സ്ഥിരീകരിച്ചു

ഒക്കലഹോമ: ഒക്കലഹോമ ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റിന് കൊറോണാവൈറസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് . ഗവര്‍ണര്‍ തന്നെയാണ് ഈ വിവരം ജൂലൈ 15 ബുധനാഴ്ച വെളിപ്പെടുത്തിയത് .

അമേരിക്കയില്‍ കോറോണവൈറസ് കണ്ടെത്തുന്ന ആദ്യ ഗവര്ണരാണ്. .രോഗത്തിന്റെ പ്രധാന ലക്ഷണമൊന്നും കാണുന്നില്ലെങ്കിലും വീട്ടില്‍ ക്വാറന്റൈനില്‍ ഇരുന്നു ജോലി ചെയ്യാനാണു ആഗ്രഹികുന്നതെന്നും അദ്ദേഹം പറഞ്ഞു .

എന്റെ അനുഭവം ഞാന്‍ ഷെയര്‍ ചെയുന്നത് ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ പരിശോധന നടത്തി രോഗം ഉണ്ടൊ ഇല്ലയോ എന്നു ഉറപ്പു വരുത്തന്നതിനു വേണ്ടിയാണെന്നും റിപ്പബ്ലിക്കനായ ഗവര്‍ണര്‍ പറഞ്ഞു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക