Image

കുവൈറ്റില്‍ ആയിരത്തോളം വിമാനങ്ങളിലായി 165,206 വിദേശികള്‍ നാടണഞ്ഞു

Published on 15 July, 2020
കുവൈറ്റില്‍ ആയിരത്തോളം വിമാനങ്ങളിലായി 165,206 വിദേശികള്‍ നാടണഞ്ഞു

കുവൈറ്റ് സിറ്റി : രാജ്യത്ത് നിന്നും മാര്‍ച്ച് പകുതി മുതല്‍ ജൂലൈവരെയായി ഒരു ലക്ഷത്തി അറുപത്തി അയ്യായിരം വിദേശികള്‍ യാത്രയായതായി സിവില്‍ ഏവിയേഷന്‍ അറിയിച്ചു. 1,049 വിമാനങ്ങളിലായാണ് ഇത്രയും യാത്രക്കാര്‍ രാജ്യത്ത് നിന്നും വിവിധ രാജ്യങ്ങളിലേക്ക് യാത്രയായത്. ഇവരില്‍ അധികവും ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ് നാട്ടുകാരാണ്. തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി വിവിധ എംബസികളില്‍ നിന്നുള്ള അഭ്യര്‍ഥനകള്‍ മാനിച്ചാണ് വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയത്.

ഓഗസ്റ്റ് ഒന്ന് മുതല്‍ കുവൈറ്റില്‍ നിന്നും വാണിജ്യ വിമാന യാത്ര പുനരാരംഭിക്കുന്നതോടെ തിരിച്ചു പോകുന്ന യാത്രക്കാരുടെ എണ്ണം ഇനിയും ഇരട്ടിയോളം ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡിജി സിഎ അധികൃതര്‍ വ്യക്തമാക്കി. അതിനിടെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന 42 പ്രാദേശിക, അന്താരാഷ്ട്ര വിമാനക്കന്പനികളോട് ഉടന്‍ തന്നെ യാത്രാ ഷെഡ്യൂളുകള്‍ സമര്‍പ്പിക്കാന്‍ സിവില്‍ ഏവിയേഷന്‍ ആവശ്യപ്പെട്ടതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക