Image

നിവിനും ഐശ്വര്യയും വീണ്ടും ഒരുമിക്കുന്ന ബിസ്‌മി സ്‌പെഷ്യല്‍

Published on 17 July, 2020
നിവിനും ഐശ്വര്യയും വീണ്ടും ഒരുമിക്കുന്ന ബിസ്‌മി സ്‌പെഷ്യല്‍

നവാഗതനായ രാജേഷ്‌ രവി സംവിധാനം ചെയ്യുന്ന ബിസ്‌മി സ്‌പെഷ്യല്‍ എന്ന പുതിയ ചിത്രത്തില്‍ നിവിനും ഐശ്വര്യയും വീണ്ടും ഒരുമിക്കുന്നു. നിവിന്‍ പോളി മലയാള സിനിമയില്‍ വന്നിട്ട്‌ പത്തുവര്‍ഷം പൂര്‍ത്തിയാകുന്ന ദിനത്തിലാണ്‌ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്‌. 


ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിനു ശേഷം നിവിനും ഐശ്വര്യയും ഒരുമിക്കുന്ന ചിത്രമാണിത്‌. രാജേഷ്‌ രവി, രാഹുല്‍ രമേഷ്‌, സനു മജീദ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്‌. സനു വര്‍ഗീസാണ്‌ ഛായാഗ്രഹണം. സുഷിന്‍ ശ്യമാണ്‌ സംഗീത സംവിധാനം. വീക്കന്റ്‌ ബ്‌ളോക്ക്‌ ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ്‌ നിര്‍മ്മാണം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക