Image

സൗജന്യ ഹെല്‍ത്ത് ഫിറ്റ്‌നസ് ഓണ്‍ലൈന്‍ ക്ലാസ്

Published on 17 July, 2020
 സൗജന്യ ഹെല്‍ത്ത് ഫിറ്റ്‌നസ് ഓണ്‍ലൈന്‍ ക്ലാസ്

മനാമ: മാനസിക പിരിമുറുക്കങ്ങള്‍ അനുഭവിക്കുന്ന ഈ കാലഘട്ടത്തില്‍ മാനസികമായും ശാരീരികമായും ഒരു പുത്തനുണര്‍വ് നല്‍കുന്നതിനായി കൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തില്‍ സൗജന്യ ഹെല്‍ത്ത് ഫിറ്റ്‌നസ് ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിക്കുന്നു. ഡോജോ മാര്‍ഷ്യല്‍ ആര്‍ട്‌സ് ആന്‍ഡ് സിദ്ധയോഗ സെന്റര്‍ ട്രെയിനര്‍ സെന്‍സായി അനോജ് മാസ്റ്റര്‍ ആണ് ക്ലാസുകള്‍ നയിക്കുന്നത്.

കുട്ടികള്‍ക്കും വനിതകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ഗ്രൂപ്പുകളായിട്ടായിരിക്കും ഓണ്‍ലൈന്‍ സൂം ക്ലാസുകള്‍ നടക്കുക. ഓരോ മണിക്കൂര്‍ വീതം ആഴ്ചയില്‍ 3 സെഷനിലായി 4 ആഴ്ച കൊണ്ട് 12 സൗജന്യ ക്ലാസുകളാണ് ഓരോ ഗ്രൂപ്പിനും ഉണ്ടായിരിക്കുന്നത്.

താത്പര്യമുള്ളവര്‍ക്ക് https://tinyurl.com/kpafitness ഈ ലിങ്കില്‍ കൂടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

വിവരങ്ങള്‍ക്ക്: 3644 6223, 33006777

റിപ്പോര്‍ട്ട്: കെ. ജഗത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക