Image

നീ ഏതവന്‍ ആയാലും 24 മണിക്കൂറിനുള്ളില്‍ നീ ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കും :മോശം കമന്റിട്ടയാള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച് നടി വീണ നായര്‍

Published on 18 July, 2020
നീ ഏതവന്‍ ആയാലും 24 മണിക്കൂറിനുള്ളില്‍ നീ ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കും :മോശം കമന്റിട്ടയാള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച് നടി വീണ നായര്‍

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിന് മോശം കമന്റിട്ടയാള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച് നടി വീണ നായര്‍. വീണ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിനാണ് ജോണ്‍സണ്‍ തോമസ് എന്നയാള്‍ മോശം കമന്റിട്ടത്. ഇയാളുടെ കമന്റിന്റെയും പ്രൊഫൈലിന്റെയും സ്‌ക്രീന്‍ ഷോട്ടും വീണ പങ്കുവച്ചു.

”ഓരോ നെഗറ്റീവ് കമന്‍സ് കാണുമ്പോഴും പോട്ടെ പോട്ടെ എന്ന് വെക്കും, ഇനി അത് പറ്റില്ല, നീ ഏതവന്‍ ആയാലും 24 മണിക്കൂറിനുള്ളില്‍ നീ ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കും” എന്നാണ് വീണ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. നിരവധി പേര്‍ താരത്തിന് പിന്തുണയുമായും രംഗത്തെത്തിയിട്ടുണ്ട്.

അടുത്തിടെ സീരിയല്‍ താരം അശ്വതി ശരീരഭാരം കുറച്ച ഫോട്ടോ പങ്കുവച്ച് ശരീരഭാരം കുറയ്ക്കാനായി വീണയെ ചലഞ്ച് ചെയ്തിരുന്നു. ”ഭൂലോക മടിച്ചി ആയ എനിക്ക് പറ്റുമെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കും അതു സാധിക്കും. അപ്പോള്‍ ഞാന്‍ ഇവിടെ ഒരു ചലഞ്ച് ആരംഭിക്കുവാണ്. എന്റെ പ്രിയ സുഹൃത്തും നിങ്ങള്‍ക്ക് ഏവര്‍ക്കും ഇഷ്ട്ടമുള്ള സ്വന്തം വീണ നായറിനെ ഞാന്‍ ചലഞ്ച് ചെയ്യുന്നു. എന്റെ ചലഞ്ച് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു ചക്കരെ” എന്നായിരുന്നു അശ്വതി കുറിച്ചത്.

പിന്നാലെ പോസ്റ്റ് പങ്കുവച്ച് താനും തയാറാണെന്ന് വീണയും വ്യക്തമാക്കി. ”എടീ അച്ചു……ഇത് എന്നോട് വേണ്ടിയിരുന്നില്ല….. എന്നാലും ഞാന്‍ ഏറ്റെടുക്കുന്നു..പബ്ലിക് ആയി വെല്ലുവിളിച്ചതല്ലേ… . മാക്‌സിമം ട്രൈ ചെയ്യും??..ഭഗവാനെ മിന്നിച്ചേക്കണേ…ചലഞ്ച് അസെപ്റ്റഡ്” എന്നായിരുന്നു വീണയുടെ മറുപടി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക