Image

തെലുങ്ക് നടന്‍ നിതിന്‍ വിവാഹിതനാകുന്നു

Published on 20 July, 2020
തെലുങ്ക് നടന്‍ നിതിന്‍ വിവാഹിതനാകുന്നു


തെലുങ്ക് നടന്‍ നിതിന്‍ വിവാഹിതനാകുന്നു. കാമുകി ശാലിനിയാണ് വധു. ജൂലൈ 26ന് രാത്രി 8.30ന് ഹൈദരാബാദില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടക്കുക. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വിവാഹം. നടന്റെ അടുത്ത സുഹൃത്തുക്കളും സ്‌നേഹിതരും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക.

ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹം ഏപ്രിലില്‍ ദുബായില്‍ വച്ച് ആര്‍ഭാടമായി നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് നീട്ടിവെയ്ക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക