Image

'പ്രണയ ലേഖനം' ങ്കുവെച്ച് അനുപമ പരമേശ്വരന്‍; അവാര്‍ഡ് തന്നോട്ടെയെന്ന് അഹാന

Published on 20 July, 2020
'പ്രണയ ലേഖനം' ങ്കുവെച്ച് അനുപമ പരമേശ്വരന്‍; അവാര്‍ഡ് തന്നോട്ടെയെന്ന് അഹാന

സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ വേറിട്ട പ്രതിഷേധവുമായാണ് നടി അഹാന കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. 'എ ലവ് ലെറ്റര്‍ ടു സൈബര്‍ ബുള്ളീസ്' എന്ന പേരില്‍ അപ് ലോഡ് ചെയ്ത വീഡിയോയുടെ ഓഡിയോ ട്രാക്ക് ചലഞ്ച് ഏറ്റെടുത്ത് നടി അനുപമ പരമേശ്വരന്‍. അഹാനയുടെ ശബ്ദത്തിന് സ്വന്തം വേര്‍ഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് അനുപമ.

'ഞാന്‍ ഒരു അവാര്‍ഡ് തന്നോട്ടെ? നീ എല്ലാത്തിലും നടത്തുന്ന പരിശ്രമം എനിക്ക് വളരെ ഇഷ്ടമാണ്. എന്റെ ശബ്ദം നിനക്ക് നന്നായി ചേരുന്നു'' എന്ന കമന്റാണ് വീഡിയോയ്ക്ക് അഹാന നല്‍കിയിരിക്കുന്നത്. ഇത് ഏറെ ഇഷ്ടപ്പെട്ടു, ലൈവായി വരുമോ എന്നുള്ള കമന്റുകളും വീഡിയോയ്ക്ക് ആരാധകര്‍ നല്‍കുന്നുണ്ട്.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക