Image

നടി നിക്കി ഗല്‍റാണിയും തമിഴ്‌ യുവനടനും പ്രണയത്തില്‍?

Published on 22 July, 2020
നടി നിക്കി ഗല്‍റാണിയും തമിഴ്‌ യുവനടനും പ്രണയത്തില്‍?
നടി നിക്കി ഗല്‍റാണിയും തെന്നിന്ത്യന്‍ താരം ആദിയും പ്രണയത്തിലാണെന്ന്‌ റിപ്പോര്‍ട്ടുകള്‍.ആദിയുടെ അച്ഛനും സംവിധായകനുമായ രവിരാജ പിനിസെട്ടയുടെ ജന്‍മദിനാഘോഷത്തില്‍ നിക്കി എത്തിയതോടെയാണ്‌ പ്രണയ ചര്‍ച്ചകള്‍ക്ക്‌ ചൂടു പിടിച്ചത്‌. ജൂലൈ 14നായിരുന്നു രവിരാജയുടെ ജന്‍മദിനാഘോഷം. 

ആദിയുടെ കുടുംബത്തിനൊപ്പം നിക്കിയും ഇരിക്കുന്ന ഫോട്ടോ സമീഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കുടുംബാംഗങ്ങളുമൊത്തുളള ഫോട്ടോ സെഷനില്‍ പുറത്തു നിന്നുള്ള സുഹൃത്തുക്കളില്‍ നിക്കി ഗല്‍റാണി മാത്രമാണ്‌ ഉണ്ടായിരുന്നത്‌.

കോവിഡ്‌ ലോക്ക്‌ഡൗണിനിടെ ബംഗളുരുവില്‍ താമസിച്ചിരുന്ന നിക്കി ഗല്‍റാണി ജന്‍മദിനാഘോഷത്തില്‍ പങ്കെടുക്കാനായി ചെന്നൈയിലെത്തുകയായിരുന്നു. എന്നാല്‍ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും നിക്കിയും ആദിയും ഇതു വരെ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

`രാഗവരായിരം നാ കാക്ക', `മറഗാധ നാനയം' എനനീ ചിത്രങ്ങളില്‍ നിക്കിയും ആദിയും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്‌. താന്‍ മുമ്പേ പ്രണയത്തിലായിരുന്നുവെന്നും കാമുകനെ കണ്ടു മുട്ടിയത്‌ ചെന്നൈയില്‍ വച്ചാണെന്നും നിക്കി പറഞ്ഞിരുന്നു.

മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യയുടെ പ്രിയ നായികയായി വളര്‍ന്ന താരമാണ്‌ നിക്കി. നിവിന്‍ പോളി ചിത്രം 1983 ലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നിക്കി ഗല്‍റാണി തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ താരമായി വളര്‍ന്നു. 

തനിക്കൊരു പ്രണയമുണ്ടെന്നും ഉടന്‍ വിവാഹമുണ്ടാകുമെന്നും നിക്കി ഗല്‍റാണി മുമ്പ്‌ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തന്റെ കാമുകനാരാണെന്ന്‌ മാത്രം നിക്കി പറഞ്ഞിരുന്നില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക