സമൂഹമാധ്യമങ്ങളില്‍ ചില കോണുകളില്‍ തനിക്കെതിരേ നടക്കുന്ന വ്യാജപ്രചാരണങ്ങളെ നിശിതമായി വിമര്‍ശിച്ച് നിര്‍മ്മാതാവ് സന്തോഷ്.ടി.കുരുവിള രംഗത്ത്. മായാനദി പൂര്‍ണ്ണമായും തന്റെ അക്കൗണ്ടിലെ പണം ഉപയോഗിച്ച് നിര്‍മ്മിച്ച സിനിമയാണെന്നും തന്റെ ബിനാമി താന്‍ മാത്രമാണെന്നും സന്തോഷ്.ടി കുരുവിള വ്യക്തമാക്കി.
സന്തോഷിന്റെ കുറിപ്പ് വായിക്കാം:-
പ്രിയസുഹൃത്തുക്കളെ,
ഒരു പ്രവാസിയായിരിക്കുമ്പോഴും സിനിമയോടുള്ള പാഷന് കൊണ്ട് മലയാള സിനിമാ വ്യവസായ രഗത്ത് സംരംഭകത്വത്തിന് വിജയകരമായ നേതൃത്വം നല്കുന്ന വ്യക്തിയാണ് ഞാന്‍.
നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ഞാന്‍ നിര്‍മ്മിച്ച മായാനദി എന്ന ചിത്രത്തിന്റെ യഥാര്ഥ്ഥ നിര്‍മ്മാതാവ് മറ്റേതോ വിവാദ വ്യക്തിയാണെന്ന തരത്തിലുള്ള വാര്‍ത്ത പ്രചരിച്ചു കാണുന്നു. എന്തടിസ്ഥാനത്തിലാണ് ചില രാഷ്ട്രീയ സുഹൃത്തുക്കളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും തികച്ചും അടിസ്ഥാനരഹിതമായ, വസ്തുതാ വിരുദ്ധമായ ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതെന്ന് മനസിലാകുന്നില്ല.
മായാനദി പൂര്‍ണ്ണമായും എന്റെ അക്കൗണ്ടിലെ മാത്രം പണം ഉപയോഗിച്ചു നിര്‍മ്മിച്ച സിനിമയാണ്. ഈ ചിത്രവുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാ നികുതികളും കൃത്യമായി അടച്ചിട്ടുള്ളതാണ്. പ്രധാനമായും ഈ സിനിമ നിര്‍മ്മിക്കാന്‍ ഒരു വ്യക്തിയുടെ കൈയയില്‍ നിന്നും പണമായോ നിക്ഷേപമായോ ഞാന്‍ സ്വീകരിച്ചിട്ടില്ല എന്ന് അറിയിച്ചു കൊള്ളട്ടെ. പ്രവാസ ലോകത്തും സ്വന്തം നാട്ടിലും വിജയകരായ ബിസിനസ് നടത്തുന്ന വിവിധ കമ്പനികളുടെ ഉടമയായ എനിക്ക് മായാനദി എന്ന പേരില്‍ ഞാന്‍ നിര്‍മ്മിച്ച സിനിമയെ കുറിച്ച് വന്ന വാര്‍ത്തകളോട് സഹതപിക്കാനും ഖേദിക്കാനും മാത്രമേ കഴിയൂ. പണമായോ നിക്ഷേപമായോ ഞാന്‍ സ്വീകരിച്ചിട്ടില്ല എന്ന് അറിയിച്ചു കൊള്ളട്ടെ. പ്രവാസ ലോകത്തും സ്വന്തം നാട്ടിലും വിജയകരായ ബിസിനസ് നടത്തുന്ന വിവിധ കമ്പനികളുടെ ഉടമയായ എനിക്ക് മായാനദി എന്ന പേരില്‍ ഞാന്‍ നിര്‍മ്മിച്ച സിനിമയെ കുറിച്ച് വന്ന വാര്‍ത്തകളോട് സഹതപിക്കാനും ഖേദിക്കാനും മാത്രമേ കഴിയൂ.
ഓണ്‍ലൈന്‍ പോട്ടലുകളിലും സമൂഹമാധ്യമങ്ങളിലും ഇത്തരം വ്യാജ വാര്‍ത്തകള്‍ പടച്ചു വിടുന്നവര്‍ക്ക് എന്തു തരത്തിലുള്ള ആനന്ദമാണ് ലഭിക്കുന്നതെന്ന് ഇനിയും മനസിലാകുന്നില്ല. ദയവു ചെയ്ത് ഡെസ്കിലിരുന്നും അല്ലാതെയും ടൈപ്പ് ചെയ്യുമ്പോള്‍ ഒരു ഫാക്ട് ചെക്ക് നടത്തുക. ഞാനൊരു വ്യവസായിയാണ്. നിരവധി ചെറുപ്പക്കാര്‍ എന്നോടൊപ്പം സ്വദേശത്തും വിദേശത്തും ജോലി ചെയ്യുന്നുണ്ട്.
പുതിയ സിനിമയ്ക്കായുള്ള ചര്‍ച്ചകള്‍ ഈ കൊറോണ കാലത്തും പുരോഗമിക്കുകയാണ്. വിനോദ വ്യവസായ മേഖലയില്‍ തുടര്‍ന്നും എന്റെ നിക്ഷേപമുണ്ടായിരിക്കും. ഒരു കാര്യം അറിയുക. സന്തോഷ്.ടി.കുരുവിളയുടെ ബിനാമി സന്തോഷ്.ടി.കുരുവിള മാത്രമാണ്. വ്യാജ വാര്‍ത്ത പരത്താതിരിക്കുക. കൊറോണ പരത്താതിരിക്കുക. സുരക്ഷിതരായിരിക്കുക.
നന്ദി, നമസ്ക്കാരം
സന്തോഷ്.ടി.കുരുവിള
മൂണ്‍ഷോട്ട് എന്റര്ടെയ്ന്മെന്റ് എന്ന നിര്‍മ്മാണ കമ്പനിയുടെ ഉടമയായ സന്തോഷ്.ടി.കുരുവിള നിരവധി ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ അദ്ദേഹം നിര്‍മ്മിച്ച ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് എന്ന ചിത്രം ബോക്സോഫീസില്‍ വന്‍ വിജയമാണ് നേടിയത്.