Image

നടന്‍ റോഷന്‍ ബഷീര്‍ വിവാഹിതനാകുന്നു; വധു മമ്മൂട്ടിയുടെ ബന്ധു

Published on 22 July, 2020
നടന്‍ റോഷന്‍ ബഷീര്‍ വിവാഹിതനാകുന്നു; വധു മമ്മൂട്ടിയുടെ ബന്ധു
നടന്‍ റോഷന്‍ ബഷീര്‍ വിവാഹിതനാകുന്നു. ഫര്‍സാനയാണ്‌ വധു. റോഷന്‍ തന്നെയാണ്‌ ഇക്കാര്യം ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്‌. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബന്ധുവായ ഫര്‍സാന എല്‍.എല്‍.ബി പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമാണിതെന്നും റോഷന്‍ അറിയിച്ചു.
തന്റെ സഹോദരിക്ക്‌ ഫര്‍സാനയെ അറിയാമെന്നും ഒന്നോ രണ്ടോ തവണ മാത്രമേ താനും ഫര്‍സാനയും തമ്മില്‍ കണ്ടിട്ടുള്ളൂവെന്നും റോഷന്‍ വ്യക്തമാക്കി.
നടന്‍ കലന്തന്‍ ബഷീറിന്റെ മകനാണ്‌ റോഷന്‍. പ്‌ളസ്‌ ടു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക്‌ എത്തിയ റോഷന്‍ പിന്നീട്‌ ദൃശ്യം എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. വിജയ്യുചെ ഭൈരവ എന്ന ചിത്രത്തിലും റോഷന്‍ അഭിനയിച്ചിട്ടുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക