Image

പുത്തന്‍ ആശയങ്ങളും മികച്ച നേത്രുത്വവും; ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രേഖ ഫിലിപ്പ്

Published on 22 July, 2020
പുത്തന്‍ ആശയങ്ങളും മികച്ച നേത്രുത്വവും; ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രേഖ ഫിലിപ്പ്
തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ മികച്ച സംഘാടക എന്ന ഖ്യാതി നേടിയ എഴുത്തുകാരി കൂടിയായ രേഖ ഫിലിപ്പ് ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.

ഫോമാ അഡൈ്വസറി കൗണ്‍സില്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അടുത്തയിട വിരമിച്ച രേഖ ഫിലിപ്പ് ഫിലാഡല്‍ഫിയയിലെ കല ജനറല്‍ സെക്രട്ടറി ആയിട്ടാണു സംഘടനാ രംഗത്ത് തുടക്കം കുറിച്ചത്. വോട്ടേഴ്‌സ് റജിസ്ട്രേഷന്‍, യു.എസ്. ഇലക്ഷന്‍ ഡിബേറ്റ്, കുട്ടികള്‍ക്ക് വേണ്ടി വിവിധ മത്സരങ്ങള്‍ അടങ്ങുന്ന വസന്തോത്സവം എന്നിവ ഫിലാഡല്‍ഫിയയില്‍ അക്കാലത്ത് സംഘടിപ്പിച്ചു.

2014- 2016- ല്‍ ഫോമാ നാഷണല്‍ കമ്മിറ്റിയില്‍ വനിതാ പ്രധിനിധി ആയി പ്രവര്‍ത്തിച്ച രേഖ, മയാമി കണ്‍വെന്‍ഷനില്‍ യുവ എഴുത്തുകാര്‍ക്കുള്ള മത്സരം, വനിതാരത്‌നം മുതലായവയുടെ സംഘാടകയായി.

2016-2018 കാലയളവില്‍ വനിതാ പ്രധിനിധി ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സാന്ത്വനം എന്ന പ്രൊജക്റ്റ് രൂപികരിച്ചു സമൂഹത്തില്‍ മാനസീക ആരോഗ്യത്തെപ്പറ്റി ബോധവത്കരണം നടത്തുകയും, സഹായം അവശ്യമുള്ളവര്‍ക്കു അതിനുള്ള വഴി നിര്‍ദേശിക്കുകയും ചെയ്തു. മിഡ്- അറ്റ്ലാന്റിക് റീജിയന്‍ വനിതാ ഫോറം രൂപീകരിച്ചു. ഫോമാ നഴ്സിംഗ് സ്‌കോളര്‍ഷിപ്, പാലിയേറ്റീവ് കെയര്‍ എന്നി നാഷണല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്‍കി.

ന്യൂ ജേഴ്‌സിയിലേക്കു താമസം മാറിയപ്പോള്‍ കേരള സമാജം ഓഫ് ന്യൂ ജേര്‍സിയുടെ ഭാഗമായി. ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുവാന്‍ സംഘടനയില്‍ നിന്നും നോമിനേഷന്‍ ലഭിച്ചതിനെ തുടര്‍ന്ന് മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ബിയോടെക്നോളജിയില്‍ മാസ്റ്റേഴ്സ് ബിരുദധാരിയാണ്.

തന്റെ കാഴ്ചപ്പാടുകളെപറ്റി രേഖാ ഫിലിപ്പ് ഇ-മലയാളിയോട്

ഫോമായിലെ പ്രവര്‍ത്തനങ്ങള്‍?

ഒരു മലയാളി ആണെന്നതില്‍ അഭിമാനിക്കുകയും, ഈ നാടിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുകയും ചെയ്യുന്ന അനേകം അമേരിക്കന്‍ മലയാളികളുടെ സംഘടനയാണ് ഫോമാ. ഒരു മതേതര സംഘടന എന്നതാണ് ഫോമയില്‍ കഴിഞ്ഞ 6 വര്‍ഷമായി പ്രവര്‍ത്തിക്കാന്‍ കാരണവും

കാനഡയിലും/അമേരിക്കയിലുള്ള പല സ്റ്റേറ്റുകളിലായി കഴിയുന്നവരുമായി സൗഹൃദങ്ങള്‍ ഉണ്ടാകുവാനും ഒരുമിച്ചു പ്രവര്‍ത്തിക്കുവാനും കഴിഞ്ഞത് വലിയ അനുഭവമായി.

ഇത് ഒരു വളരെ വിഷമകരമായ സമയമാണ്, പലരും കോവിഡ് ബാധിതരായി, നമ്മുടെ ചില ബന്ധുക്കള്‍ മരിക്കുകയും ചിലര്‍ക്കൊക്കെ ജോലിനഷ്ടപെടുകയും ചെയ്തു.

അതുകൊണ്ടു ഇലക്ഷനെന്നു പറഞ്ഞുള്ള കോലാഹലമൊന്നുമില്ല. നിശബ്ദമായ പ്രചാരണം ആണ് നടത്തുന്നത്. ഇതുവരെ നാം കണ്ട ഒരു ലോകത്തില്‍ നിന്നും വളരെ വ്യത്യസ്തമായ കാലത്തിലേക്ക് പോകുമ്പോള്‍ അതിനനുസരിച്ച നേതൃത്വം നല്കാന്‍ കഴിയുന്നവരാകണം ഫോമയിലെ പുതിയ നേത്രുത്വം. എല്ലാവരുമായും സഹക്രിച്ചു പൊതു നന്മക്കായി പ്രവര്‍ത്തിക്കുക എന്നതാണ് എന്റെ നിലപാട്.

കോവിഡ് പ്രതിസന്ധി എങ്ങനെ നേരിടുന്നു?

കൊറോണ കാലത്തു നമ്മള്‍ കണ്ട ഹീറോസ് ആണ് മെഡിക്കല്‍ ആന്‍ഡ് എസ്സെന്‍ഷ്യല്‍ വര്‍ക്കേഴ്‌സ്. നമ്മുടെ ആളുകളില്‍ ഒരുപാടു പേര്‍ വളരെ ധൈര്യത്തോടെ പ്രവര്‍ത്തനമേഖലകളില്‍ ചെയ്ത സേവനം നന്ദിയും ആദരവും അര്‍ഹിക്കുന്നു. എല്ലാവരെയും പോലെ ഞാനും വീടിനു പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുകയും, സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിക്കുകയും, മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം ശ്രദ്ധിക്കുകയും ചെയ്യുന്നു. കൂടുതല്‍ സമയം വായന, സുഹൃത്തുക്കളുമായി സൂം/ഫോണ്‍ വഴി സംസാരം എന്നിവയുമുണ്ട്.

നാട്ടില്‍ വീണ്ടും രോഗികളുടെ എണ്ണം കൂടുന്നതും, അവിടെ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളും ഉത്കണ്ടപ്പെടുത്തുന്നു

എന്റെ മാതാപിതാക്കള്‍ റാന്നിയില്‍ ആണ് താമസം, പപ്പാ റാന്നി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിലും, കുമ്പനാട് ഫെല്ലോഷിപ്പ് ഹോസ്പിറ്റലിലും അഡ്മിനിസ്‌ട്രേറ്റര്‍. മാതാപിതാക്കളും സഹോദരങ്ങളും സുരക്ഷിതരായിരിക്കുന്നു എന്നത് ആശ്വാസം നല്‍കുന്നു

ചാരിറ്റി പ്രവര്‍ത്തനങ്ങലെപറ്റിയുള്ള കാഴ്ചപ്പാട്?

കേരളത്തില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനൊപ്പം നാം ഇവിടെ നമ്മുടെ ഇടയിലും ഒരുപാട് കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സഹായം ആവശ്യമായവര്‍ ഇവിടെയും ധാരാളമുണ്ട്. അവരെ വിസ്മരിച്ച് കേരളത്തില്‍ പോയി ചാരിറ്റി പ്രവര്‍ത്തനം നടത്തിയതു കൊണ്ടായില്ല.

ഫോമാ നേത്രുത്വം എങ്ങനെ ആയിരിക്കണമെന്നാനു അഗ്രഹിക്കുന്നത്?

പുരോഗമനപരമായ ആശയങ്ങള്‍ ഉള്ളവര്‍, പരസ്പര ബഹുമാനത്തോടെ ആശയവിനിമയം നടത്തുന്ന, മോശമായ പെരുമാറ്റവും സ്വാര്‍ഥതാല്പര്യങ്ങളും ഒഴിവാക്കി പരമ്പരാഗതമായ മോഡലില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുന്ന നേത്രുത്വമാണ് എന്റെ മനസില്‍. ഫോമായില്‍ സ്ത്രീ പുരുഷഭേദമന്യേ ഒരുമിച്ചു സുരക്ഷിതമായി പ്രവര്‍ത്തിക്കാന്‍ കഴിയണം

വാക്കുകളിലും പ്രവര്‍ത്തികളിലും നന്മ, സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് ധൈര്യം, പ്രോത്സാഹനം, ചിന്തകളില്‍ അനുകമ്പ ഇവയെല്ലാം ആണ് ഒരാള്‍ക്ക് സമൂഹത്തിന് നല്കാന്‍ കഴിയുന്നത്.

വൈസ് പ്രസിഡന്റ് ആയാല്‍ സംഘടനയുടെ പുരോഗമനത്തിനായി മറ്റുള്ളവരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും

ഇമ്മിഗ്രേഷന്‍, വിസ സംബാധിതമായ പ്രശ്‌നങ്ങള്‍, കൊറോണ കാരണം ജോലി നഷ്ടപ്പെട്ടവര്‍, സാമ്പത്തിക ബുദ്ധിമുട്ടില്‍കൂടെ കടന്നുപോകുന്നവര്‍ തുടങ്ങിയവരെ സഹായിക്കാന്‍ കഴിയണം.

കേരള കണ്‍വെന്‍ഷന്‍, അവിടുത്തെ നേതാക്കളുമായി ഉള്ള ബന്ധം ഇതൊക്കെ പൊതുവെ അമേരിക്കന്‍ മലയാളിക്ക് ഗുണം ചെയ്യുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ട്.

വനിതകള്‍ക്ക് പ്രാതിനിധ്യം കൂടണമെന്ന് കരുതുന്നുണ്ടോ?

ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ മാത്രം ഒതുക്കി നിര്‍ത്താതെ വനിതാ കൂട്ടായ്മ ശാക്തീകരിക്കാന്‍ ഉചിതമായ പരിപാടികള്‍ ഉണ്ടായാല്‍ കൂടുതല്‍ വനിതാ പങ്കാളിത്വം ഉണ്ടാവും.
പല ചിന്താഗതികള്‍ ഉണ്ട് നമ്മുടെ ഇടയില്‍. നാട്ടില്‍ നിന്ന് വന്നു അതുകൊണ്ടു ആ രീതികള്‍ തുടരുകയും അതാണ് ശരി എന്ന് വിശ്വസിക്കുകയും ചെയ്യുന്നവരാണു ഒരു വിഭാഗം. രണ്ടാമത് ഉള്ളത് ഇവിടുത്തെ ജീവിതരീതികളും പല നാട്ടില്‍ നിന്നുള്ള ആളുകളുമായി ഉള്ള സംസര്‍ഗവും മൂലം ശീലങ്ങളിലും വ്യക്തിത്വത്തിലും വേറിട്ട ചിന്തകള്‍ ഉള്‍കൊള്ളുന്നവര്‍, പിന്നെ ഉള്ളത് പുതിയ തലമുറ. അവരുടെ ചിന്ത വളരെ വ്യത്യസ്തമാണ്.
ഇങ്ങനെയുള്ള വൈവിധ്യം സംഘടനക്ക് നല്ലതാണു അത് അംഗീകരിക്കാന്‍ നമ്മള്‍ തയ്യാറാകണം എന്ന് മാത്രം.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഒരു സ്ത്രീ ഉണ്ടാകേണ്ടത് അനിവാര്യം ആണെന്നും അതുമൂലം ഇന്ന് റീജിയനുകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പലര്‍ക്കും ഫോമയില്‍ പ്രവര്‍ത്തിക്കാന്‍ പ്രചോദനം ആകുമെന്ന അഭിപ്രായത്തോട് ഫോമാ വനിതാ ഫോറം ഫൗണ്ടര്‍ ശ്രീമതി ഗ്രേസി ജെയിംസ്, മുന്‍ ചെയര്‍ പേഴ്‌സണ്‍മാരായ ശ്രീമതി കുസുമം ടൈറ്റസ്, ഡോ. സാറാ ഈശോ എന്നിവര്‍ യോജിക്കുന്നുണ്ട്.
Join WhatsApp News
true man 2020-07-22 19:38:20
Lady representatives decide that. Who are they? Then what is the need for an election?
Palakkaran 2020-07-22 20:55:33
എന്താണാവോ വ്യക്തമായ കാഴ്ചപ്പാട്. ഇലക്ഷനു മുമ്പു് എല്ലാവരും ഇത്തരം ഉടായിപ്പുകൾ അടിക്കും, പിന്നെ മഷിയിട്ടു നോക്കിയാൽ കാണില്ല. അതുപോലെ എല്ലാവരും അടിച്ചു വിടുന്ന കാണാം നെർസിംഗ് സ്കോളർഷിപ്പ്. അത് മനസിലായില്ല !!!!
Kosavan 2020-07-22 23:24:20
Executive committee യിൽ ഒരു സ്ത്രീ ഉള്ളത് നല്ലതു തന്നെ. ചുരുങ്ങിയ പക്ഷം കമ്മിറ്റി കൂടുമ്പോൾ തെറി കുറഞ്ഞിരിക്കും. ഇപ്പോൾ പര തെറി മാത്രമേ ഉള്ളു. കഷ്ടം!
Pakalomattom Achayan 2020-07-23 14:43:12
സ്ത്രീകൾക്ക് സംഘടനയിൽ പ്രാധിനിത്യം നൽകുന്നത് നല്ലതുതന്നെ.....ആശംസകൾ !!പിന്നെ ഫോമക്കും, ഫോകാനക്കും പ്രവർത്തിക്കാനുള്ള മേഖലകളുള്ളപ്പോൾ നേഴ്സിങ് മേഖലയിൽ കൈ കടത്തുന്നത് എന്തിനാണ് ? ഇന്ത്യൻ നേഴ്സ്മാർക്ക് അമേരിക്കയിൽ ശക്തമായ സംഘടനയുണ്ടനാണല്ലൊ കേൾവി .. അവരുമായി യോചിച്ചു സ്കോളർഷിപ്പോ സ്പോണ്സർഷിപ്പോ നടത്താം പക്ഷെ സ്വന്തംരീതിയിൽ മറ്റുള്ളവരുടെ മേഖലയിൽ കൈകടത്താതിരുന്നാൽ നല്ലത് ...എന്ന് സ്വന്തം ഇന്നോ നാളെയോ എന്ന് കരുതി കാത്തിരിക്കുന്ന പകലൊമാറ്റോം അച്ചായൻ
Palakkaran 2020-07-25 11:34:54
അപ്പോ പകലോമറ്റം ഉടനെ തട്ടിപ്പോകാൻ നോക്കിയിരിക്കുകയാണൊ? അയ്യോ അച്ചായ പോകല്ലെ, അയ്യോ അച്ചായ പോകല്ലെ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക