Image

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പുതിയ സിനിമകളുടെ ഷൂട്ടിങിന് നിര്‍മ്മാതാക്കളുടെ അനുമതി

Published on 22 July, 2020
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പുതിയ സിനിമകളുടെ ഷൂട്ടിങിന് നിര്‍മ്മാതാക്കളുടെ അനുമതി

പുതിയ സിനിമകളുടെ ഷൂട്ടിങ് ആരംഭിക്കാന്‍ പ്രോഡ്യൂസേഴ്സ് അസോസിയേഷന്റെ അനുമതി. കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചായിരിക്കണം ചിത്രീകരണം. ഓണ്‍ലൈനായി ചേര്‍ന്ന നിര്‍മ്മാതാക്കളുടെ യോഗത്തിലായിരുന്നു തീരുമാനം

കൊവിഡ് വ്യാപനം മൂലം അറുപതോളം സിനിമകളുടെ ചിത്രീകരണമടക്കമുള്ള ജോലികള്‍ പാതിവഴിയിലായിരുന്നു. ഈ സിനിമകള്‍ ആദ്യം റിലീസ് ചെയ്യണമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. അതിന് ശേഷമായിരിക്കണം പുതിയതായി ചിത്രീകരണം ആരംഭിക്കുന്ന സിനിമകള്‍ റിലീസ് ചെയ്യേണ്ടത്.

പുതിയ സിനിമകള്‍ വേണ്ടെന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നേരത്തെയുള്ള നിലപാട്. ഫിലിം ചേംബറും പ്രഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തി. ഈ നിര്‍ദേശത്തിനെതിരെ ലിജോ ജോസ് പെല്ലിശേരി അടക്കമുള്ള സംവിധായകര്‍ രംഗത്തെത്തിയിരുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക