Image

'വേട്ടയാട് വിളയാട്' രണ്ടാം ഭാഗത്തില്‍ കീര്‍ത്തി സുരേഷ് കമല്‍ഹാസനും

Published on 22 July, 2020
'വേട്ടയാട് വിളയാട്' രണ്ടാം ഭാഗത്തില്‍ കീര്‍ത്തി സുരേഷ് കമല്‍ഹാസനും

മഹാനടി എന്ന തെലുങ്ക് ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാപ്രേമികളുടെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് കീര്‍ത്തി സുരേഷ്. ബാലതാരമായി മലയാളത്തിലാണ് കീര്‍ത്തി അഭിനയമാരംഭിച്ചതെങ്കിലും തിളങ്ങാനായത് തമിഴകത്തും തെലുങ്ക് സിനിമകളിലുമാണ്. നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടി എന്ന ചിത്രത്തിലെ ഗംഭീര പ്രകടനം കൊണ്ട് മികച്ചനടിയ്ക്കുള്ള ആ വര്‍ഷത്തെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്തതോടെയാണ് കീര്‍ത്തിയുടെ കരിയറില്‍ പ്രകടമായ ഉയര്‍ച്ചയുണ്ടായത്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കീര്‍ത്തി സുരേഷ് തമിഴില്‍ കമല്‍ഹാസനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുകയാണെന്നാണ് മനസിലാക്കേണ്ടത്.


>നടി എന്ന തെലുങ്ക് ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാപ്രേമികളുടെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് കീര്‍ത്തി സുരേഷ്. ബാലതാരമായി മലയാളത്തിലാണ് കീര്‍ത്തി അഭിനയമാരംഭിച്ചതെങ്കിലും തിളങ്ങാനായത് തമിഴകത്തും തെലുങ്ക് സിനിമകളിലുമാണ്. നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടി എന്ന ചിത്രത്തിലെ ഗംഭീര പ്രകടനം കൊണ്ട് മികച്ചനടിയ്ക്കുള്ള ആ വര്‍ഷത്തെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്തതോടെയാണ് കീര്‍ത്തിയുടെ കരിയറില്‍ പ്രകടമായ ഉയര്‍ച്ചയുണ്ടായത്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കീര്‍ത്തി സുരേഷ് തമിഴില്‍ കമല്‍ഹാസനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുകയാണെന്നാണ് മനസിലാക്കേണ്ടത്.

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ 'വേട്ടയാട് വിളയാട് ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് കീര്‍ത്തി അഭിനയിക്കാനൊരുങ്ങുന്നതെന്നും ചിത്രത്തില്‍ കമല്‍ ഹാസനുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ സുപ്രധാന വേഷത്തിലാണ് കീര്‍ത്തി എത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നതും ഗൗതം മേനോന്‍ തന്നെയാണ്.

2006 ല്‍ പുറത്തിറങ്ങിയ 'വേട്ടയാട് വിളയാട് ' സംവിധാനം ചെയ്തതും ഗൗതം മേനോന്‍ ആയിരുന്നു. ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന രജിനികാന്തിന്റെ നൂറ്റി അറുപത്തിയെട്ടാം ചിത്രമായ 'അന്നാട്ടെ'യിലാണ് കീര്‍ത്തി അഭിനയിക്കുന്നത്. ദേശീയ അവാര്‍ഡ് തേടിയെത്തിയ ശേഷം കീര്‍ത്തിയ്ക്ക് കൈ നിറയെ അവസരങ്ങളാണ്. വിജയ്, വിക്രം, സൂര്യ, പവന്‍ കല്യാണ്‍ തുടങ്ങി തെലുങ്കിലെയും തമിഴിലെയും മുന്‍നിര നായകന്മാര്‍ക്കൊപ്പം കീര്‍ത്തി സുരേഷ് അഭിനയിച്ചു കഴിഞ്ഞു, ഒപ്പം സ്ത്രീ കേന്ദ്രീകൃത കഥ പറഞ്ഞ ചിത്രത്തിലും കീര്‍ത്തി നായികയായി. അടുത്തിടെയായി കീര്‍ത്തി തുടര്‍ച്ചയായി അഭിനയിക്കുന്നത് തെലുങ്ക് സിനിമകളിലാണ്.

സംവിധായകന്‍ തേജ, നടന്‍ ഗോപിചന്ദിന്റെ നായകനാക്കി ഒരുക്കുന്ന 'അലിവേലുമംഗ വെങ്കടരാമണ' എന്ന ചിത്രമാണ് കീര്‍ത്തിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. ഇത് കൂടാതെ വെങ്കി അതുലൂരി സംവിധാനം ചെയ്യുന്ന രംഗ് ഡെലോയിലും കീര്‍ത്തിയാണ് നായിക. നിതിനാണ് ചിത്രത്തിലെ നായകന്‍. ബഹുഭാഷാ ചിത്രമായ പെന്‍ഗ്വിനാണ് കീര്‍ത്തിയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക