Image

കുവൈറ്റില്‍ 687 പേര്‍ക്ക് കോവിഡ്, നാല് മരണം

Published on 23 July, 2020
കുവൈറ്റില്‍ 687 പേര്‍ക്ക് കോവിഡ്, നാല് മരണം
c
കുവൈറ്റ് സിറ്റി : രാജ്യത്ത് 687 പേര്‍ക്ക് ഇന്നു രോഗ ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 61872 ആയി. വിവിധ ആശുപത്രികളില്‍ ചികത്സയിലായിരുന്ന നാല് പേര്‍ മരണമടഞ്ഞു. ഇതുവരെ 421 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 727 പേരാണു ഇന്ന് രോഗ മുക്തരായത് . ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 52247 ആയി. 9204 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. 124 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നുവെന്നും ആരോഗ്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്:സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക