Image

 പ്രതിലോമശക്തികളെ തിരിച്ചറിയണം: ഫൊക്കാന അഡ്വൈസറി ചെയർമാൻ ടി.എസ്. ചാക്കോ

Published on 27 July, 2020
 പ്രതിലോമശക്തികളെ തിരിച്ചറിയണം: ഫൊക്കാന അഡ്വൈസറി ചെയർമാൻ ടി.എസ്. ചാക്കോ

ന്യൂയോർക്ക്: വികസിത-വികസ്വര രാഷ്ട്രമെന്നോ ദരിദ്ര രാഷ്ട്രമെന്നോ ഭേദമില്ലാതെ ലോകം കൊറോണ വ്യാപനം മൂലം വിഷമസന്ധിയിലൂടെ കടന്നുപോകുമ്പോൾ അമേരിക്കൻ മലയാളികളുടെ മാതൃ സംഘടനയായ ഫൊക്കാന, തെരഞ്ഞെടുപ്പും കൺവൻഷൻ പോലുള്ള ആഘോഷങ്ങളും നടത്തണമെന്ന ചിലരുടെ വാദം അനൗചിത്യവും ആശങ്കപ്പെടുത്തുന്നതുമാണെന്ന്  ഫൊക്കാന അഡ്വൈസറി ബോർഡ് ചെയർമാൻ ടി.എസ്. ചാക്കോ.

ലോക രാഷ്ട്രങ്ങൾക്കൊപ്പം അമേരിക്കയും കോവിഡ് വ്യാപനത്തിന്റെ ദുരിതങ്ങൾ അനുഭവിക്കുകയാണ്. ഫ്ലോറിഡയിലും കാലിഫോർണിയയിലും ടെക്സാസിലും കൊറോണ വൈറസ് അക്ഷരാർത്ഥത്തിൽ താണ്ഡവമാടുകയാണ്. ജൻമദേശത്തു നിന്ന് അതിജീവനത്തിനായി അമേരിക്കയിലെത്തിയ മലയാളി സമൂഹത്തിന് ജീവിതോപാധി തന്ന നാടാണ് അമേരിക്ക . സ്വന്തം നാടിനെ പോലെ ഈ അധിവാസ ഭൂമിയേയും പരിഗണിക്കേണ്ടത് ഓരോ പ്രവാസികളുടെയും കടമയും ഉത്തരവാദിത്വവുമാണ്. ഈ വസ്തുതകൾ ഉള്ളിൽ സൂക്ഷിച്ചു കൊണ്ടാണ് ഫൊക്കാന എന്ന സംഘടന 1983 ൽ രൂപീകരിക്കപ്പെട്ടതും ക്രമേണ മലയാളികളുടെ മാതൃകാ സംഘടനയായി വളർന്നതും.

ഫൊക്കാന സ്ഥാപിതമായ അന്നുമുതൽ അതിന്റെ കാലാകാലങ്ങളായുള്ള സാരഥികൾ അധിവാസ ഭൂമിയോട് കൂറ് പുലർത്തിക്കൊണ്ട് അമേരിക്കൻ മലയാളികളുടെ ക്ഷേമത്തിനും അഭ്യുന്നതിക്കും വേണ്ടിയാണ് പ്രവർത്തിച്ചു വന്നത്. സംഘടനയുടെ നേതൃത്വത്തിൽ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പാക്കുകയും അത് മലയാളി സമൂഹത്തിന് ഒട്ടാകെ തന്നെ ഗുണകരമാക്കാൻ ജൻമഭൂമിയിലേക്ക് കൂടി വ്യാപിപ്പിക്കുകയും ചെയ്തു. ഇപ്പോൾ കൊറോണ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യുവാനും പ്രതിരോധിക്കുവാനുമായി ഫൊക്കാനയുടെ ഭാരവാഹികളും അംഗങ്ങളും ഒട്ടേറെ സന്നദ്ധ സഹായ സേവനങ്ങളാണ് ആവിഷ്ക്കരിച്ച് നടപ്പാക്കികൊണ്ടിരിക്കുന്നത്.

അധിവസിക്കുന്ന നാട്ടിലെ സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും സാമൂഹിക അകലപാലനം പോലുള്ള നിയന്ത്രണങ്ങൾക്കും അനുരോധ്യമായ സേവന പ്രവർത്തനങ്ങളാണ് ഫൊക്കാന ഔദ്യോഗിക നേതൃത്വം ആ വിഷ്ക്കരിച്ച് നടപ്പാക്കി വരുന്നത്. ഇതിനിടയിൽ സംഘടനയിൽ ഉടനെ തെരഞ്ഞെടുപ്പ് വേണമെന്നും കൺവൻഷൻ നടത്തണമെന്നും വാദിക്കുന്നവരുടെ മാനസിക നില സംശയമുണർത്തുന്നതാണ്. മഹാമാരിയിലൂടെ പ്രകൃതി, പാഠങ്ങൾ പഠിപ്പിക്കാൻ ശ്രമിക്കുമ്പോൾ നിലനില്പിന്റെ വഴികൾ തേടുകയാണ് മാനവകുലം. ഇതിനിടയിൽ നമ്മൾ മലയാളികളിൽ ഉൾപ്പെടുന്ന ചിലർ മത്സരത്തിനും ആഘോഷങ്ങൾക്കും വേണ്ടി യാതൊരു മനസാക്ഷി കുത്തുമില്ലാതെ മുറവിളി കൂട്ടുന്നത് മലയാളി സമൂഹത്തിന് തന്നെ അപമാനകരമാണ്.

ദീർഘദർശനത്തോടെ മലയാളി പ്രവാസി സമൂഹത്തിലെ സഹജീവി സ്നേഹികളായ ഒരു തലമുറ കെട്ടിപ്പടുത്ത ഫൊക്കാന ആ ധർമ്മം അനുഷ്ഠിച്ചു വരുമ്പോൾ ആ സൽപേരിനെയാണ് ചിലർ കളങ്കപ്പെടുത്താൻ ശ്രമിക്കുന്നത്. ലോകം ഇന്ന് ജീവിക്കാൻ വേണ്ടി പൊരുതുമ്പോൾ ഒരു പ്രവാസ ഭൂമിയിൽ നിന്ന് സദുദേശ്യത്തിനായി സ്ഥാപിതമായ ഒരു സംഘടനയെ സ്ഥാനമാനങ്ങൾക്ക് വേണ്ടി തകർക്കാൻ ശ്രമിക്കുന്നവർ പൂർവികരുടെ ത്യാഗം കാണാൻ  കഴിയാത്തവരാണ്.

ഫൊക്കാനയുടെ രൂപീകരണം മുതൽ അതിൽ പ്രവർത്തിക്കുന്നയാളാണ് ഞാൻ. ഈ വാർധക്യ കാലത്ത് ഇത്രയും മനുഷ്യത്വരഹിതമായ മനോഗതി വച്ചുപുലർത്തുന്നവരുടെ  പ്രതിലോമകരമായ നീക്കങ്ങൾ ഫൊക്കാനയെ തകർക്കാനായി ഉന്നം വയ്ക്കുന്നതിന് സാക്ഷിയാകേണ്ടിവരുമ്പോൾ സ്വയം പരിതപിക്കാനേ കഴിയുന്നുള്ളൂ. കുത്സിത നീക്കങ്ങളെ ഫൊക്കാനയുടെ പ്രബുദ്ധരായ ഭൂരിപക്ഷ അംഗങ്ങൾ തിരിച്ചറിയുമെന്നു തന്നെയാണ് വിശ്വാസം". ടി. എസ്. ചാക്കോ സന്ദേശത്തിൽ പറയുന്നു.

 
 
Join WhatsApp News
2020-07-27 18:35:56
പ്രതിലോമകാരികളെ തിരിച്ചറിയുന്നു. കൊറോണയുടെ മറവിൽ ഫൊക്കാന ഭരണഘടനയെ പിച്ചി ചീന്തി അധികാര കാലം കഴിഞ്ഞിട്ടും അതിൽ കടിച്ചുതൂങ്ങുന്നവരും അതിനെ സപ്പോർട്ടുചെയ്‌യുന്നവരുമാണ്‌ പ്രതിലോമശക്തികൾ . ഈ പ്രതിലോമശക്തികൾക്കെതിരെ ഉടൻ നടപടി എടുക്കണം. ചിലർ ഫോകാനയാ താപ്പാനയാ എന്നും പറഞ്ഞു അതിൻ്റെ സ്ഥാപനം മുതൽ ഓരോരോ സ്ഥാനങ്ങളിൽ മാറിമാറി കുത്തിയും അള്ളിപിടിച്ചും ഇരിക്കുന്നു. ഈ ഇലക്ട്രോണിക് യുഗത്തിൽ എല്ലാ കൊറോണ നിയമങ്ങളും പാലിച്ചുകൊണ്ട്‌ വളരെ എളുപ്പം പോസ്റ്റൽ വഴി , സൂം വഴി, കമ്പ്യൂട്ടർ വഴി എലക്ഷൻ നടത്താവുന്നതാണ് . ഇന്നലെവരെ പരസ്പരം കടിച്ചു കീറിയിരുന്ന പ്രതിലോമശകതികൾ അധികാരം നീട്ടിയെടുക്കാൻ, എലെക്ഷൻ നീട്ടാൻ ഒന്നിച്ചിരുന്നു. ഇവരിൽ ചിലർ യാതൊരു ജന പിന്തുണയുമില്ലാതെ ഫൊക്കാന എന്നും പറഞ്ഞു സമയം കൊല്ലി, ബോറിംഗ്, യൂസ്‌ലെസ്സ് സൂം മീറ്റിംഗുകൾ നടത്തിയായതായി വാർത്തയിൽ നിന്നറിഞ്ഞു . അതിൽ അറ്റൻഡ് ചെയ്‌ത ഒരാൾ പറയുന്നു " നാട്ടിലേ 3 ഐഎസുകാർ സൂമിൽ വരുന്നു. സ്ഥാനം കഴിഞ്ഞ ഒരു ഫൊക്കാന ഭാരവാഹി അവരെ ഓരോരുത്തരെയും പൊക്കി പൊക്കി സംസാരിച്ചു അവരെ സുഖിപ്പിച്ചു സമയം നഷ്ടമാകുന്നു . പിനീട് മറ്റൊരു ഭാരവാഹി അവരെ വീണ്ടും പൊക്കിസംസാരിക്കുന്നു . പിന്നെ മോഡറേറ്റർ വക വീണ്ടും പൊക്കൽ സംസാരം. നാട്ടിലെ ഈ ദീവ്യന്മാർ വന്നു എല്ലാവർക്കും അറിയാവുന്ന സംഗതികൾ തന്നെ, കുറച്ചു അബദ്ധവും മണ്ടത്തരവും ചേർത്തു വിളമ്പുന്നു മറ്റു സംസാരക്കാരും ഇടയിലിടയിൽ ഈ നാട്ടിലെ ഐഎസ് ദൈവങ്ങളെ പൊക്കി വാഴ്ത്താൻ മറക്കുന്നില്ല. നാട്ടിൽ നിന്നു വരുന്ന ഇവരൊക്കെ എല്ലാം തികഞ്ഞ നല്ലവരും പണ്ഡിതരുമാണെന്നു കരുതുന്നതും ഒത്തിരി ഒത്തിരി പൊക്കി തലയിൽ കേറ്റുന്ന പരിപാടി നിർത്തണം. നമ്മുടെ IT സെക്രട്ടറി എം ശിവശങ്കറിൻറെ കഥ ദിവസവും ടീവിയിൽ കാണുന്നില്ലേ? എങ്ങനെയൊക്കെയാണ് അതിൽ പങ്കെടുത്ത ഒരു പുള്ളി പറഞ്ഞതു. ഫൊക്കാനയുടെ നിയമം പാലിക്കാൻ ബാധ്യസ്ഥരായ ട്രൂസ്റ്റീ ബോർഡേ .. അപേക്ഷയാണ് . ഈത്തരം പ്രഹസനങ്ങൾ നിർത്താൻ കാലഹരണപ്പെട്ട പഴയ 2018 - 2020 ഭരണസമീതിയോടു പറയു -, ഉടൻ എലെക്ഷൻ നടത്തി നല്ല മിടുക്കരും മിടുക്കികളുമായവർ ഫോക്കന അമരത്തേയ്ക്ക് വരാൻ അവസരമൊരുക്കു. അല്ലെങ്കിൽ ഫൊക്കാനാ ചുമ്മാ ഫേക്ക് ആനയായി മാറും .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക