Image

`കുറുപ്പ്‌' പ്രമോ വീഡിയോ പുറത്തിറങ്ങി

Published on 29 July, 2020
`കുറുപ്പ്‌' പ്രമോ വീഡിയോ പുറത്തിറങ്ങി

പിറന്നാള്‍ ദിനത്തില്‍ പ്രിയതാരം ദുല്‍ഖര്‍സല്‍മാന്‌ സമ്മാനമായി കുറുപ്പ്‌ പ്രമോ വീഡിയോ പുറത്തിറങ്ങി. ശ്രീനാഥ്‌ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന `കുറുപ്പ്‌' എന്ന ബിഗ്‌ ബജറ്റ്‌ ചിത്രം കഴിഞ്ഞ മെയ്‌ മാസം റിലീസ്‌ ചെയ്യേണ്ടതായിരുന്നു. കോവിഡ്‌ വ്യാപനവും ലോക്ക്‌ ഡൗണും കാരണം റിലീസ്‌ മാറ്റി വയ്‌ക്കുകയായിരുന്നു. കേരളത്തെ പിടിച്ചു കുലുക്കിയ ചാക്കോ വധവും പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ കുറിച്ചുള്ളതാണ്‌ ഈ ഈ സിനിമ. വളരെ സ്റ്റൈലിഷ്‌ ലുക്കിലാണ്‌ ദുല്‍ഖര്‍ സുകുമാരക്കുറുപ്പായി പ്രമോയില്‍ പ്രത്യക്ഷപ്പെടുന്നത്‌.
ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രമായ സെക്കന്‍ഡ്‌ ഷോയുടെ സംവിധായകനാണ്‌ ശ്രീനാഥ്‌ രാജേന്ദ്രന്‍. നിമിഷ്‌ രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഒരു നിര്‍മ്മാതാവ്‌ ദുല്‍ഖറാണ്‌. വിനി വിശ്വലാല്‍ ക്രിയേറ്റീവ്‌ ഡയറക്‌ടറായ ചിത്രത്തിന്റെ എഡിറ്റിങ്ങ്‌ നിര്‍വഹിക്കുന്നത്‌ വിവേക്‌ ഹര്‍ഷനാണ്‌.   
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക