Image

രാജമൗലിക്ക് കോവിഡ്, വീട്ടില്‍ ക്വാറന്റീനില്‍ ആണെന്ന് സംവിധായകന്‍

Published on 29 July, 2020
രാജമൗലിക്ക് കോവിഡ്, വീട്ടില്‍ ക്വാറന്റീനില്‍ ആണെന്ന് സംവിധായകന്‍

സംവിധായകന്‍ എസ് എസ് രാജമൗലിക്ക് കോവിഡ് സ്ഥിരീകരിച്ചു. സംവിധായകന്‍ തന്നെ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചതാണ് ഇക്കാര്യം. 
കുറച്ചു ദിവസം മുമ്പ് തനിക്കും കുടുംബാംഗങ്ങള്‍ക്കും ചെറിയ പനി വന്നിരുന്നു. പിന്നീട് അത് തനിയെ ഭേദമായി. എന്നിരുന്നാലും ഞങ്ങള്‍ പരിശോധനയ്ക്ക് വിധേയരായി. ബുധനാഴ്ച്ചയാണ് കോവിഡ് 19 പോസിറ്റീവെന്നു കണ്ടെത്തിയതെന്നും പോസ്റ്റില്‍ പറയുന്നു. വീട്ടില്‍ ക്വാറന്റീനില്‍ കഴിയാനാണ് തന്നോടും കുടുംബത്തോടും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക