Image

നടന്‍ അനില്‍ മുരളി അന്തരിച്ചു

Published on 30 July, 2020
നടന്‍ അനില്‍ മുരളി അന്തരിച്ചു

കൊച്ചി: നടന്‍ അനില്‍ മുരളി (56) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു​ അന്ത്യം. ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ സുമ. ആദിത്യ, അരുന്ധതി എന്നിവരാണ് മക്കള്‍.


മുരളീധരന്‍ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്തായിരുന്നു അനിലിന്റെ ജനനം. 'കന്യാകുമാരിയില്‍ ഒരു കവിത' എന്ന വിനയന്‍ ചിത്രത്തിലൂടെയായിരുന്നു അനില്‍ മുരളിയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം.


ദൈവത്തിന്റെ വികൃതികള്‍, നക്ഷത്രത്താരാട്ട്, ചാന്ത്പൊട്ട്, ക്ലാസ്മേറ്റ്സ്, ചാക്കോ രണ്ടാമന്‍, വാല്‍ക്കണ്ണാടി, താന്തോന്നി, കര്‍മയോദ്ധ, മാന്ത്രികന്‍, അയാളും ഞാനും തമ്മില്‍, ലയണ്‍, ബാബാ കല്യാണി, പുത്തന്‍‌ പണം, പോക്കിരി രാജാ, റണ്‍ ബേബി റണ്‍, ഡബിള്‍ ബാരല്‍, കെഎല്‍ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ഇമ്മാനുവല്‍, ബഡ്ഡി, ചേട്ടായീസ്, ബോഡി ഗാര്‍ഡ്, ജോസഫ്, ഉയരെ, ബ്രദേഴ്സ് ഡേ തുടങ്ങിയ ഇരുനൂറോളം ചിത്രങ്ങളില്‍ മുരളി വേഷമിട്ടു. ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ ചിത്രം 'ഫോറന്‍സിക്' ആയിരുന്നു.


മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിരുന്നു. പതിമൂന്നോളം തമിഴ് ചിത്രങ്ങളിലും രണ്ട് തെലുങ്ക് ചിത്രങ്ങളിലും അനില്‍ മുരളി വേഷമിട്ടു. തമിഴില്‍ 6 മെലുഗു വതിഗള്‍, നിമിര്‍ന്തു നില്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആറോളം സീരിയലുകളിലും അനില്‍ മുരളി ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക