Image

എന്നിലെ നടനെ കണ്ടെത്തിയ മനുഷ്യന്‍, ഭരതനെകുറിച്ച ഓര്‍മ്മകുറിപ്പുമായി ബാബു ആന്റണി

Published on 30 July, 2020
എന്നിലെ നടനെ കണ്ടെത്തിയ മനുഷ്യന്‍, ഭരതനെകുറിച്ച ഓര്‍മ്മകുറിപ്പുമായി ബാബു ആന്റണി


ചരമവാര്‍ഷികദിനത്തില്‍ സംവിധായകന്‍ ഭരതനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ ബാബു ആന്റണി. തന്നിലെ നടനെ കണ്ടെത്തിയ സംവിധായകനാണ് അദ്ദേഹമെന്ന് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അദ്ദേഹം മണ്‍മറഞ്ഞുപോയെങ്കിലും സിനിമകള്‍ക്കിപ്പോഴും ജീവനുണ്ടെന്നും ബാബു ആന്റണി പറയുന്നു.

ബാബു ആന്റണിയുടെ കുറിപ്പ് 

എന്നിലെ നടനെ കണ്ടെത്തിയ സംവിധായകന്‍. ഇന്ന് ജൂലൈ 30. അദ്ദേഹത്തിന്റെ 22-ാം ചരമവാര്‍ഷികമാണ്. അദ്ദേഹം നമ്മോടൊപ്പമില്ലെങ്കിലും അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ഇന്നും ജീവനുണ്ട്. അദ്ദേഹത്തില്‍ നിന്നും ഞാന്‍ പഠിച്ച പാഠങ്ങള്‍ ഇനിയും അടുത്ത തലമുറയ്ക്കു കൂടി പകര്‍ന്നു
നല്‍കണമെന്നാണ് ആഗ്രഹം. അദ്ദേഹത്തിന് നിത്യശാന്തി നേരുന്നു.

എന്ന് ആത്മാര്‍ഥ ശിഷ്യന്‍ 

ഭരതന്‍ സംവിധാനം ചെയ്ത പ്രണാമം, ചിലമ്പ്, വൈശാലി തുടങ്ങിയ സിനിമകളില്‍ ബാബു ആന്റണി അഭിനയിച്ചിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക