Image

തൂവാനത്തുമ്പികളുടെ മുപ്പത്തിമൂന്നാം വര്‍ഷം; ചിത്രീകരണത്തിനിടയിലെ ഓര്‍മ്മകള്‍ പങ്കു വച്ച്‌ അശോകന്‍

Published on 01 August, 2020
     തൂവാനത്തുമ്പികളുടെ മുപ്പത്തിമൂന്നാം വര്‍ഷം;  ചിത്രീകരണത്തിനിടയിലെ ഓര്‍മ്മകള്‍ പങ്കു വച്ച്‌ അശോകന്‍

തൂവാനത്തുമ്പികള്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന രസകരമായ സംഭവത്തെ കുറിച്ച്‌ നടന്‍ അശോകന്‍. ഒരു ആരാധാകന്‍ ഓടി വന്ന്‌ മോഹന്‍ലാലിനെ കയറിപ്പിടിച്ചതും ലാല്‍ ദേഷ്യപ്പെട്ട സംഭവവുമാണ്‌ താരം പറയുന്നത്‌. ചിത്രത്തിന്റെ മൂപ്പത്തിമൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ്‌ ഓര്‍മ്മകള്‍ പങ്കു വച്ച്‌ അശോകന്‍ എത്തിയത്‌.

അശോകന്റെ കുറിപ്പ്‌ വായിക്കാം:-
മോഹന്‍ലാല്‍ എന്ന വ്യക്തിയെ കുറിച്ച്‌ നിങ്ങള്‍ക്കെല്ലാം അറിയാമെങ്കിലും അദ്ദേഹത്തിന്റെ ക്ഷമയെ കുറിച്ച്‌ അധികം ആര്‍ക്കും അറിയില്ല. തൂവാനത്തുമ്പികള്‍ ഷൂട്ട്‌ ചെയ്യുമ്പോള്‍ ചെറിയൊരു സംഭവം ഉണ്ടായിട്ടുണ്ട്‌. 

വടക്കും നാഥ ക്ഷേത്രത്തില്‍ ഷൂട്ട്‌ നടക്കുമ്പോള്‍ നിയന്ത്രിക്കാനാവാത്ത ജനക്കൂട്ടമായിരുന്നു പുറത്ത്‌. എല്ലാവരും മോഹന്‍ലാലിന്റെ ആരാധകര്‍. അദ്ദേഹത്തെ കാണാനാണ്‌ ആളുകള്‍ എത്തിയിരിക്കുന്നത്‌. ക്ഷേത്ര പരിസരമായതിനാല്‍ പോലീസുകാര്‍ക്ക്‌ പോലും നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ. ബഹളം കാരണം ഷൂട്ടിങ്ങ്‌ മുടങ്ങുന്ന അവസ്ഥയായി.

 ആരും ബഹളം വയ്‌ക്കരുതെന്നും ഷൂട്ട്‌ കഴിയുമ്പോള്‍ താന്‍ വരുമെന്നും ലാല്‍ പറയുന്നുണ്ട്‌. എന്നാല്‍ ആവേശം മൂത്ത്‌ ജനങ്ങള്‍ ബഹളം വയ്‌ക്കുകയായിരുന്നു. ഒരു ഷോട്ട്‌ എടുത്തു കഴിഞ്ഞ സമയത്ത്‌ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ ഓടി വന്ന്‌ മോഹന്‍ലാലിന്റെ കൈയ്യില്‍ പിടിച്ചൊരു തള്ള്‌. കൂടാതെ ഷര്‍ട്ടില്‍ പിടിച്ചു വലിക്കുകയും നുളളുകയുമൊക്കെ ചെയ്‌തു. മോഹന്‍ലാല്‍ ഞെട്ടിപ്പോയി. 

ഓടാന്‌ തുടങ്ങിയ അവന്റെ കൈകളില്‍ കടന്നു പിടിച്ച്‌ എന്താടാ ചെയ്‌തതെന്നു ചോദിച്ച്‌ അദ്ദേഹം ദേഷ്യപ്പെട്ടു. അവന്‍ നിന്നു വിറയ്‌ക്കാന്‍ തുടങ്ങി. അതിനൊപ്പം അവന്റെ മുഖത്തൊരു സന്തോഷവും ഉണ്ടായി.

കൂട്ടുകാരുമായി പന്തയം വച്ചാണ്‌ താന്‍ വന്നതെന്നായിരുന്നു അയാളുടെ മറുപടി. ലാലേട്ടന്റെ കൈയ്യില്‍ തൊടാമോ എന്നായിരുന്നു പന്തയം. അതു കേട്ടതോടെ ലാല്‍ കൂളായി. പെട്ടെന്ന്‌ വന്ന ദേഷ്യം തണുത്തു. അവനെ സമാധാനിപ്പിച്ചാണ്‌ പറഞ്ഞയച്ചത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക