Image

തുടര്‍ച്ചയായ ഇരിപ്പ് കാന്‍സര്‍ വരുത്തുമെന്ന് പഠനം

Published on 02 August, 2020
തുടര്‍ച്ചയായ ഇരിപ്പ് കാന്‍സര്‍ വരുത്തുമെന്ന് പഠനം
വര്‍ക്ക് ഫ്രം ഹോം എന്നത് ഇപ്പോള്‍ സാധാരണ ആയിരിക്കുന്നു. കൊറോണ വൈറസ് വ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു സംവിധാനം ഏര്‍പ്പെടുത്തിയത് . ഓഫിസിലിരുന്ന് ജോലി ചെയ്യുന്നതിനെക്കാള്‍ അധികം സമയം വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടി വരാറുണ്ട്. വീട്ടിലിരുന്ന് ജോലിചെയ്യുമ്പോള്‍  ജോലി സമ്മര്‍ദവും കൂടും. വീട്ടിലെ അന്തരീക്ഷം നമ്മളെ കൂടുതല്‍ നിഷ്ക്രിയരാക്കുകയും ചെയ്യും. മാത്രമല്ല വീട്ടിലിരുന്നു ജോലി ചെയ്യുമ്പോള്‍ ബാത്ത്‌റൂമില്‍ പോകാനോ ഉച്ചഭക്ഷണം കഴിക്കാനോ മാത്രമാകും ഇരുന്നിടത്തു നിന്ന് ഒന്നെഴുനേല്‍ക്കുന്നത്. നിങ്ങളും ഇങ്ങനെ ആണെങ്കില്‍ ഇതു വായിക്കാതെ പോകരുത്.

ദീര്‍ഘനേരം ഇരിക്കുന്നതും അലസമായ ജീവിത ശൈലി പിന്തുടരുന്നതും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതായി ജാമാ ഓങ്കോളജി എന്ന ജേണലില്‍ പ്രസിധീകരിച്ച പഠനം പറയുന്നു. ജീവിത ശൈലിയില്‍ ചെറിയ ചില വ്യത്യാസങ്ങള്‍ വരുത്തിയാല്‍ കാന്‍സര്‍ മരണത്തില്‍ നിന്നു രക്ഷപ്പെടാനാകും എന്നു പഠനം നിര്‍ദേശിക്കുന്നു.

ദിവസവും ശാരീരിക പ്രവര്‍ത്തനത്തങ്ങളില്‍ ഏര്‍പ്പെടണം. ദിവസവും അരമണിക്കൂര്‍  നടക്കുന്നതുകൊണ്ടുമാത്രം  കാന്‍സര്‍ സാധ്യത 31 ശതമാനം കുറയ്ക്കാനാകും. കുറച്ചു സമയം ഇരിക്കുകയും കൂടുതല്‍ സമയം നടക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണെന്ന് ടെക്‌സസ് സര്‍വകയലാശാലയിലെ പ്രൊഫസറും പഠനത്തിനു  നേതൃത്വം നല്‍കിയ ആളുമായ ഡോ. സൂസന്‍ ഗില്‍ക്രിസ്റ്റ് പറയുന്നു.

മുന്‍പത്തെക്കാളധികം ജോലിഭാരം ഇപ്പോഴുണ്ട്. ദീര്‍ഘനേരം വര്‍ക്കൗട്ട് ചെയ്യാനൊന്നും സമയമില്ലെങ്കില്‍ ജോലി തീര്‍ത്തശേഷം അരമണിക്കൂര്‍ നടത്തമാകാം. ജോലി തീര്‍ത്ത് സമയം  വൈകി പുറത്തുപോകാന്‍ കഴിയാതെ വന്നാല്‍ വീടിനു ചുറ്റുമോ വീടിനുള്ളിലോ എങ്കിലും അല്പം നടക്കാന്‍ ശ്രമിക്കുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക